കനത്ത മഴ; മുംബൈയിൽ കെട്ടിടം തകർന്നുവീണ് ഒൻപതുപേർ മരിച്ചു

മുംബൈ:കനത്ത മഴയിൽ മുംബൈയിൽ കെട്ടിടം തകർന്നുവീണ് ഒൻപതുപേർ മരിച്ചു. എട്ടുപേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലാഡിന് സമീപം പന്ത്രണ്ടുമണിയോടെയാണ് അപകടം നടന്നത്.

ഇരുനില കെട്ടിടം നിലംപതിക്കുകയായിരുന്നു.കൂടുതലാളുകൾ കുടുങ്ങി കിടക്കുന്നതായി സംശയമുള്ളതിനാൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

മുംബൈ മുൻസിപ്പൽ കോർപറേഷൻ പരിധിയിൽ മറ്റൊരു മൂന്നുനില കെട്ടിടവും രാത്രിയോടെ തകർന്നുവീണിരുന്നു. ഇവിടെനിന്ന് ആളുകളെ പരുക്കുകളോടെ രക്ഷപെടുത്തി.അതേസമയം, നിവലിൽ മുംബൈയിൽ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് അതിരൂക്ഷമാണ്

Exit mobile version