മകളുടെ വിവാഹത്തിനായി വാങ്ങിയ 50 പവന്‍ സ്വര്‍ണ്ണം മറന്ന് വെച്ചു; വിഷമിച്ച് നിന്ന പിതാവിന് ആശ്വാസമായി ഓട്ടോ ഡ്രൈവര്‍, തേടിപിടിച്ച് സ്വര്‍ണ്ണം തിരികെ നല്‍കി, മാതൃക

ചെന്നൈ: ഓട്ടോറിക്ഷയില്‍ മറന്നുവച്ച 20ലക്ഷം രൂപയുടെ സ്വര്‍ണം തിരികെ നല്‍കി മാതൃകയായി ഓട്ടോ ഡ്രൈവര്‍. തമിഴ്‌നാട് ചെന്നൈയിലെ ക്രോംപേട്ട് നിവാസിയാണ് അന്‍പത് പവനോളം സ്വര്‍ണം ഉടമയെ തേടി പിടിച്ച് സ്വര്‍ണ്ണം തിരികെ നല്‍കിയത്. മകളുടെ വിവാഹത്തിനായി വാങ്ങിയ സ്വര്‍ണമാണ് പോള്‍ ബ്രൈറ്റ് എന്ന ബിസിനസുകാരന്‍ ഓട്ടോയില്‍ മറന്നുവച്ചത്.

ബുധനാഴ്ച വൈകുന്നേരമാണ് സ്വര്‍ണ്ണം ഓട്ടോയില്‍ മറന്നുവെച്ചത്. ശരവണകുമാറാണ് സ്വര്‍ണ്ണം തിരികെ നല്‍കി മാതൃകയായത്. ക്രോംപേട്ടിലെ ഹാളില്‍ വച്ച് വിവാഹം നടന്ന ശേഷം പോള്‍ ബ്രൈറ്റ് ഫോണില്‍ തിരക്കിട്ട് സംസാരിച്ചുകൊണ്ട് ഓട്ടോയില്‍ കയറുകയായിരുന്നു. യാത്രയിലുടനീളം ഇയാള്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. വീടിന് അടുത്തെത്തിയപ്പോള്‍ ഓട്ടോച്ചാര്‍ജ് വാങ്ങി ശരവണകുമാര്‍ മടങ്ങിപ്പോയി. കുറച്ച് കഴിഞ്ഞപ്പോഴാണ് വാഹനത്തില്‍ ബാഗ് മറന്ന് വച്ചത് ശരവണകുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണം ശരവണകുമാര്‍ ശ്രദ്ധിക്കുന്നത്.

ശേഷം കണ്ണ് മഞ്ഞളിക്കാതെ ആ പിതാവിനെ തേടി ശരവണകുമാര്‍ ഇറങ്ങിയത്. പോളുമായി ബന്ധപ്പെടാനുള്ള നമ്പര്‍ ഇല്ലാതിരുന്നതിനാല്‍ സ്വര്‍ണ്ണ കിട്ടിയ വിവരം അറിയിക്കാനും കഴിഞ്ഞില്ല. ശേഷം തേടിപ്പിടിച്ച് സ്വര്‍ണ്ണം തിരികെ നല്‍കിയത്. എന്റെ വാഹനത്തില്‍ നിന്ന് ഇത്രയധികം സ്വര്‍ണ നഷ്ടമായാല്‍ തനിക്കുണ്ടാവുന്ന മോശം പ്രതിച്ഛായയേക്കാള്‍ വലുതൊന്നുമല്ല താന്‍ ചെയ്തതെന്നാണ് ശരവണകുമാര്‍ പ്രതികരിക്കുന്നു.

ഇതുവരെ ജോലിയെടുത്ത് ജീവിച്ച തനിക്ക് നേരെ ഇത്തരമൊരു ആരോപണം വരുന്നത് സഹിക്കാന്‍ കഴിയുമായിരുന്നില്ലെന്നും അതിനാലാണ് രാത്രിയിലെ ഓട്ടം പോലും വേണ്ടെന്ന് വച്ച് പോലീസിലെത്തിയതെന്നും ശരവണകുമാര്‍ പറയുന്നു.

Exit mobile version