ആശുപത്രിയിലെ തീപിടുത്തം ഹിരലാല്‍-ഹിര്‍കന്യാ ദമ്പതികള്‍ക്ക് സമ്മാനിച്ചത് തോരാ കണ്ണീര്‍; ശ്വാസം മുട്ടി മരിച്ച പൈതങ്ങളില്‍ 14 വര്‍ഷം കാത്തിരുന്ന കണ്‍മണി!

fire accident | Bignewslive

മുംബൈ; മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീപിടുത്തം ഹിരലാല്‍-ഹിര്‍കന്യാ ദമ്പതികള്‍ക്ക് സമ്മാനിച്ചത് തോരാ കണ്ണീര്‍. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കണ്‍മണിയാണ് തീപിടുത്തത്തില്‍ ശ്വാസം മുട്ടി മരിച്ചത്. ജനുവരി ആറിനായിരുന്നു കുട്ടി ജനിച്ചത്. ഏഴാം മാസത്തില്‍ ജനിച്ച കുഞ്ഞിനു ഭാരം കുറവായതിനെത്തുടര്‍ന്നാണ് ഭണ്ഡാര ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.

വീട്ടില്‍ ശുചിമുറി ഇല്ലാത്തത്തിനാല്‍ പൊതുശുചിമുറിയില്‍ പോയി മടങ്ങവേ വീണതാണു നേരത്തേ പ്രസവിക്കാന്‍ കാരണം. മകള്‍ നഷ്ടപ്പെട്ട ആഘാതത്തില്‍ നിന്നു ഹിര്‍കന്യ ഇനിയും മോചിതയായില്ലെന്നു ഹരിലാല്‍ കണ്ണീരോടെ പറയുന്നു. ഭണ്ഡാര സകോളി താലൂക്കിലെ ഉസ്ഗാവ് നിവാസികളായ കൂലിവേലക്കാരാണ് ഇരുവരും.

തീപിടുത്തത്തില്‍ 10 നവജാത ശിശുക്കളാണ് ശ്വാസം മുട്ടി മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ഭണ്ഡാര ജില്ലാ ആശുപത്രിയിലെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായ ഉടനെ, നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഏഴ് കുട്ടികളെ മാത്രമാണ് രക്ഷപ്പെടുത്താനായത്.

ബാക്കി 10 കുഞ്ഞുങ്ങളും തീപിടുത്തത്തില്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ദാരുണ മരണം ജീവിതത്തിലേയ്ക്ക് കണ്ണുതുറക്കും മുന്‍പേ എന്നത് അങ്ങേയറ്റം വേദനാജനകം കൂടിയായിരുന്നു. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണാണെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version