മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്‍ തീപിടുത്തം; 10 നവജാത ശിശുക്കള്‍ മരിച്ചു, ശ്വാസം മുട്ടി മരിച്ചത് ജീവിതത്തിലേയ്ക്ക് കണ്ണുതുറക്കുംമുന്‍പേ

Maharashtra Hospital | Bignewslive

മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വന്‍ തീപിടുത്തം. സംസ്ഥാനത്തെ ഭണ്ഡാര ജില്ലയിലെ ആശുപത്രിയിലാണ് അപകടമുണ്ടായത്. തീപിടുത്തത്തില്‍ 10 നവജാത ശിശുക്കളാണ് ശ്വാസം മുട്ടി മരിച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ശനിയാഴ്ച പുലര്‍ച്ചെയാണ് ഭണ്ഡാര ജില്ലാ ആശുപത്രിയിലെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായ ഉടനെ, നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഏഴ് കുട്ടികളെ മാത്രമാണ് രക്ഷപ്പെടുത്താനായത്.

ബാക്കി 10 കുഞ്ഞുങ്ങളും തീപിടുത്തത്തില്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ദാരുണ മരണം ജീവിതത്തിലേയ്ക്ക് കണ്ണുതുറക്കും മുന്‍പേ എന്നത് അങ്ങേയറ്റം വേദനാജനകം കൂടിയാണ്. അതേസമയം, തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണാണെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version