ഇന്ത്യയ്‌ക്കെതിരെ പൊരുതാൻ ലഡാക്കിൽ ചൈനയോടൊപ്പം ചേർന്ന് പാകിസ്താൻ സൈനികരും? വീഡിയോ സംശയമുയർത്തുന്നു

ന്യൂഡൽഹി: ഇന്ത്യയ്ക്ക് എതിരെ ലഡാക്കിൽ പടപൊരുതാൻ ചൈനീസ് സൈന്യത്തിന് പാകിസ്താൻ സൈനിക സഹായം നൽകുന്നതായി സംശയം. ഒരു ചൈനീസ് മാധ്യമപ്രവർത്തകൻ ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയിയോയാണ് ഇപ്പോൾ സംശയം ഉയർത്തിയിരിക്കുന്നത്. വീഡിയോയിൽ കാണപ്പെട്ട ഒരു സൈനികന്റെ രൂപം ചൈനീസ് വംശജരെപ്പോലെ അല്ലെന്നാണ് സൈബർ ലോകത്തെ ചർച്ച.

ഷെൻ ഷെവെയ് എന്ന മാധ്യമപ്രവർത്തകനാണ് ഇന്ത്യാ ചൈന നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ചൈനീസ് സൈനികരുടെ വീഡിയോ ഷെയർ ചെയ്തത്. ചൈനീസ് സൈനികരെ ഉത്തേജിപ്പിക്കുന്ന ദേശഭക്തി ഗാനം പാടുന്ന സൈനികർക്കിടയിൽ താടിവളർത്തിയിട്ടുള്ള ഒരാളുടെ ഉയരവും, മുഖാകൃതിയും മറ്റ് ചൈനീസ് സൈനികരുമായി പൊരുത്തപ്പെടുന്നില്ലെന്ന് ആളുകൾ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ജൂൺ മുതൽ ഇന്ത്യാ ചൈന സൈനികർ ലഡാക്കിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഗാൽവനിൽ ഇരുസൈനികരും ഏറ്റുമുട്ടുകയും 20 ഇന്ത്യൻ സൈനികരും അഞ്ച് ചൈനീസ് സൈനികരും മരിച്ചുവെന്നാണ് റിപ്പോർട്ട്.

Exit mobile version