പ്രധാനമന്ത്രിക്ക് ഇന്ന് 70ാം പിറന്നാള്‍; ജന്മദിനാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: 70ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ മോഡിക്ക് ആശംസകള്‍ അറിയിച്ചത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ജന്മദിനാശംസകള്‍’ എന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

നിരവധി പേരാണ് മോഡിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുതിനും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ഒലിയും പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി അറിയിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മന്ത്രിമാര്‍, ബിജെപി നേതാക്കള്‍, കോണ്‍ഗ്രസ് അടക്കമുള്ള മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരും പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. ഒരാഴ്ച നീണ്ടുനില്ക്കുന്ന സേവനപരിപാടികള്‍ (സേവാസപ്താഹം) സംഘടിപ്പിച്ചാണ് പ്രധാനമന്ത്രിയുടെ ജന്മദിനം ബി.ജെ.പി. ആഘോഷിക്കുന്നത്.

തിങ്കളാഴ്ച തുങ്ങിയ ബിജെപിയുടെ സേവാസപ്താഹം ഞായറാഴ്ചവരെ നീളും. ഒരാഴ്ച ജനസേവനം ലക്ഷ്യമാക്കി വിവിധ സാമൂഹികപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പാര്‍ട്ടി ദേശീയനേതൃത്വം പ്രവര്ത്തരോടു നിര്‍ദേശിച്ചിരിക്കുന്നത്.

Exit mobile version