പിഎം കെയര്‍ഫണ്ടിന് സിഎജി ഓഡിറ്റിങ് ഇല്ല; സ്വതന്ത്ര ഓഡിറ്ററെ നിയമിച്ചു

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ധനസമാഹരണത്തിന് രൂപീകരിച്ച പിഎം കെയര്‍ഫണ്ടിന് സ്വതന്ത്ര ഓഡിറ്ററെ ചുമതലപ്പെടുത്തി. സിഎജി ഓഡിറ്റിങ് വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് തീരുമാനം.

പിഎം കെയര്‍ ഫണ്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയെ ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഫണ്ട് ഓഡിറ്റ് ചെയ്യപ്പെടണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വിവാദങ്ങള്‍ക്കിടെയാണ് സാര്‍ക് അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിന് മൂന്ന് വര്‍ഷത്തേയ്ക്ക് ഓഡിറ്റിങ് ചുമതല നല്‍കിയത്.

ഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസാകും പിഎം കെയര്‍ ഫണ്ടിന്റെ ഓഫീസ്. പിഎം ഓഫീസിലെ ജോയിന്റ് സെക്രട്ടറിക്ക് ഫണ്ടിന്റെ നടത്തിപ്പ് ചുമതല നല്‍കി. ഡപ്യൂട്ടി സെക്രട്ടറിയെ സഹായിയായി നിയമിക്കും. ശമ്പളമില്ലാതെയാകും ഇരുവരുടെയും സേവനം. 3,100 കോടി രൂപ ഇതുവരെ ഫണ്ടില്‍ നിന്ന് ചെലവഴിച്ചു.

Exit mobile version