എട്ട് മണിക്കൂര്‍, കൊവിഡ് മുക്തനായ ആളെയും കൊണ്ട് ഓടിയത് 140 കിലോമീറ്റര്‍; താരമായി ഓട്ടോ ഡ്രൈവര്‍ ലൈബി, പാരിതോഷികം നല്‍കി ആദരിച്ച് സര്‍ക്കാരും

ഇംഫാല്‍; കൊവിഡ് മുക്തനായ ആളെയും കൊണ്ട് വനിതാ ഡ്രൈവര്‍ ഓട്ടോ പായിച്ചത് 140 കിലോമീറ്റര്‍. എട്ട് മണിക്കൂറോളമാണ് മണിപ്പൂരിലെ ലൈബി കൊവിഡ് മുക്തനായ വ്യക്തിയെയും വഹിച്ച് യാത്ര നടത്തിയത്. മണിപ്പൂര്‍ ഹില്‍ടൗണില്‍ നിന്ന് എട്ട് മണിക്കൂറിലേറെയുള്ള യാത്രയ്ക്ക് തയ്യാറായ ലൈബിയെ സര്‍ക്കാര്‍ പാരിതോഷികം നല്‍കി അനുമോദിക്കുകയും ചെയ്തു.

ഒരുലക്ഷത്തി പതിനായിരം രൂപ നല്‍കിയതാണ് അനുമോദനം അറിയിച്ചത്. കൊവിഡ് -19 രോഗിയായിരുന്ന ആളെ ഇംഫാലിലെ ജെഎന്‍ഐഎംഎസ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം 140 കിലോമീറ്റര്‍ അകലെയുള്ള കാംജോംഗ് ജില്ലയിലേക്കാണ് ലൈബി കൊണ്ടുപോവുകയായിരുന്നു.

മണിപ്പൂര്‍ മുഖ്യമന്ത്രി എ ബൈറന്‍ സിങിന്റെയും എഎംഎല്‍എമാരുടെയും നേതൃത്വത്തിലായിരുന്നു പാരിതോഷികം നല്‍കിയത്. മണിപ്പൂരിലെ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ പാംഗെ ബസാറിലെ താമസക്കാരിയാണ് ലൈബി. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

Exit mobile version