കൊറോണയില്‍ വിറങ്ങലിച്ച് മഹാരാഷ്ട്ര, വൈറസ് ബാധിതരുടെ എണ്ണം 70000 കടന്നു, 2,362 മരണം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുന്നു. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം എഴുപതിനായിരം കടന്നു. തിങ്കളാഴ്ച സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 2,361 പുതിയ കേസുകളാണ്. ഇതോടെ സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 70,013 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ അസുഖബാധിതരായി മരിച്ചത് 76 പേരാണ് .ആകെ മരണസംഖ്യ 2,362 ആണ്. രാജ്യത്തിന്റെ വ്യവസായ നഗരമായ മുംബൈയില്‍ കഴിഞ്ഞ ദിവസം 1413 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുംബൈ നഗരത്തില്‍ മാത്രം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 40000 കടന്നു.

ഇതുവരെ 40877 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം മാത്രം 40 പേരാണ് രോഗബാധയെ തുടര്‍ന്ന്‌ മരിച്ചതെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് കൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ കൊറോണ ബാധിതരുടെ എണ്ണം 23,495 ആയി ഉയര്‍ന്നു.

കഴിഞ്ഞദിവസം 1162 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 11 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 184 ആയി. ഹരിയാനയിലും കോവിഡ് കേസുകള്‍ ഉയരുകയാണ്. കഴിഞ്ഞദിവസം മാത്രം പുതുതായി 265 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം 2356 ആയി.

Exit mobile version