കോവിഡ് ചികിത്സയിലിരുന്ന യുവതിയ്ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നു

ഹൈദരാബാദ്: കോവിഡ് മഹാമാരിയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് ആത്മവിശ്വാസം പകര്‍ന്ന് കോവിഡ് ചികിത്സയിലിരുന്ന യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി.

ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലായിരുന്നു പ്രസവം. തെലങ്കാനയിലെ മേച്ചലില്‍ നിന്നുള്ള ഇരുപത് വയസുകാരി ഇരട്ടപെണ്‍കുട്ടികള്‍ക്കാണ് ജന്മം നല്‍കിയത്. സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

നവജാതശിശുക്കളുടെ സാമ്പിളുകള്‍ കോവിഡ് പരിശോധിക്കുന്നതിനായി ശേഖരിച്ചുവെന്നും ഫലങ്ങള്‍ ബുധനാഴ്ച ലഭ്യമാകും. 2.5, 2 കിലോഗ്രാം വീതം ഭാരമുണ്ട് കുഞ്ഞുങ്ങള്‍ക്ക്.

അമ്മയും കുഞ്ഞുങ്ങളും തമ്മില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തി ആയിരുന്നു പ്രസവം.

Exit mobile version