നഴ്‌സുമാര്‍ക്ക് ഫ്‌ളൈയിംഗ് കിസ് നല്‍കിയും കൈ കൊടുത്തും കൊവിഡ് പോസിറ്റീവായ കുഞ്ഞ്; അതിജീവനമെന്ന് സോഷ്യല്‍മീഡിയ, വൈറലായി വീഡിയോ

ലോകം ഒന്നടങ്കം ഇന്ന് മഹാമാരിയില്‍ നിന്ന് മുക്തി നേടാനുള്ള കഠിന പരിശ്രമത്തിലാണ്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത് അതിജീവനം എന്തെന്ന് കാണിക്കുന്ന ഒരു കുഞ്ഞിന്റെ വീഡിയോ ആണ്. കൊവിഡ് പോസിറ്റീവ് ആയ കുട്ടി നഴ്‌സുമാര്‍ക്ക് ഫ്‌ളൈയിംഗ് കിസ് നല്‍കുന്നതാണ് വീഡിയോ. 15 മാസമാണ് ഈ കുഞ്ഞിന്റെ പ്രായം.

ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (പിജിഐഎംആര്‍) നിന്നുള്ളതാണ് വീഡിയോ. നരേന്ദ്ര ത്യാഗി എന്ന സീനിയര്‍ നഴ്‌സിനൊപ്പമാണ് കുഞ്ഞിന്റെ കളി. കുട്ടി ഫ്‌ളൈയിംഗ് കിസ് നല്‍കുന്നതും നരേന്ദ്ര ത്യാഗിക്ക് ഹസ്തദാനം ചെയ്യുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. പ്രതിരോധ വസ്ത്രങ്ങളൊക്കെ ധരിച്ചാണ് നഴ്‌സ് കുട്ടിയുടെ അടുക്കല്‍ നില്‍ക്കുന്നത്. അമ്മ പറയുന്ന കാര്യങ്ങളാണ് അതുപോലെ ഈ കുഞ്ഞ് ചെയ്യുന്നുണ്ട്.

ചണ്ഡീഗഡിലെ സെക്ടര്‍ 30ലാണ് കുട്ടിയും കുടുംബവും താമസിക്കുന്നത്. അമ്മ ഒഴികെയുള്ള അവളുടെ എല്ലാ കുടുംബാംഗങ്ങളെയും കൊവിഡ് പോസിറ്റീവ് രോഗികളായിരുന്നു. മറ്റ് കുടുംബാംഗങ്ങളെ ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ കുട്ടി ഇപ്പോഴും ആശുപത്രിയില്‍ തന്നെ കഴിയുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Exit mobile version