പ്രമുഖ ഹിന്ദി സീരിയല്‍ നടിക്കും കുടുംബത്തില ഏഴു പേര്‍ക്കും കൊവിഡ് 19

മുംബൈ: പ്രമുഖ ഹിന്ദി സീരിയല്‍ നടിക്കും കുടുംബത്തിലെ ഏഴ് അംഗങ്ങള്‍ക്കും കൊവിഡ് 19. യേ രിഷ്ത ക്യാ കഹലാതെ ഹൈ എന്ന സീരിയലിലെ താരമായ മോഹേന കുമാരി സിംഗിനും കുടുംബത്തിനുമാണ് വൈറസ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആശുപത്രിയില്‍ ചികിത്സയിലാണെന്നും നടി ഇന്ത്യ ടുഡേയോട് വിശദമാക്കി. നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും, ഉടന്‍ രോഗം ഭേദമാകുമെന്നാണ് പ്രതീക്ഷയെന്നാണ് നടി പ്രതികരിച്ചു. ഉത്തരാഖണ്ഡ് മന്ത്രിയുടെ മകനുമായി കഴിഞ്ഞ ഒക്ടോബറിലാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്.

റിഷികേശിലെ അപ്പോളോ ആശുപത്രിയിലാണ് മോഹേനയും കുടുംബവും ചികിത്സ തേടിയിട്ടുള്ളത്. ചികിത്സയില്‍ രണ്ടാമത്തെ ദിവസമാണ് ഇതെന്നും മോഹേന പറയുന്നു. ഇരുടെ വീട്ടുജോലിക്കാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലായിരുന്നു നടിയും കുടുംബവും താമസിച്ചിരുന്നത്. ഇവര്‍ക്ക് കൊവിഡ് 19 ബാധിച്ചത് എങ്ങനെയാണെന്നതിനേക്കുറിച്ച് നടി സൂചനകള്‍ നല്‍കിയിട്ടില്ലെന്നാണ് വിവരം.

Exit mobile version