74-ാം വയസില്‍ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി റെക്കോര്‍ഡിട്ട മങ്കയമ്മയ്ക്ക് സ്‌ട്രോക്ക്; ഭര്‍ത്താവിന് ഹൃദയാഘാതം, പ്രാര്‍ത്ഥനകളോടെ ലോകം

സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ആന്ധ്ര സ്വദേശികളായ ഇവര്‍ക്ക് ഐവിഎഫ് ചികിത്സയിലൂടെ ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചത്.

ഹൈദരാബാദ്: അമ്മയാകുക എന്നത് ഏതൊരു സ്ത്രീയുടെയും ചിരകാല സ്വപ്‌നമാണ്. 74-ാം വയസില്‍ ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയ ലോകറെക്കോര്‍ഡ് ഇട്ട മങ്കയമ്മയെ നാം മറന്നു കാണാന്‍ ഇടയില്ല. ഇപ്പോള്‍ മങ്കയമ്മയ്ക്ക് സ്‌ട്രോക്ക് വന്നിരിക്കുകയാണ്. ഐസിയുവില്‍ പ്രവേശിപ്പിച്ചരിക്കുകയാണ് ഇപ്പോള്‍. മങ്കയമ്മയുടെ ഭര്‍ത്താവും കുട്ടികളുടെ പിതാവുമായ രാജ റാവുവിന് ഹൃദയാഘാതവുമാണ്. ഇതേ തുടര്‍ന്ന് ഇദ്ദേഹവും ഐസിയുവില്‍ തുടരുകയാണ്.

ഏറ്റവും പ്രായം കൂടിയ അമ്മയെന്നനിലയില്‍ ലോക റെക്കോര്‍ഡിട്ട 72 കാരി എരമാട്ടി മങ്കയമ്മയ്ക്ക് പ്രസവത്തിനു ശേഷം കഴിഞ്ഞ ദിവസമായിരുന്നു സ്ട്രോക്ക് ഉണ്ടായത്. സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ആന്ധ്ര സ്വദേശികളായ ഇവര്‍ക്ക് ഐവിഎഫ് ചികിത്സയിലൂടെ ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചത്. 72-ാം വയസില്‍ അമ്മയായതോടെയാണ് മങ്കയമ്മ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മയെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.

പത്തു ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് ഇപ്പോള്‍ മങ്കയമ്മയെ നീരിക്ഷിക്കുന്നത്. ഏറ്റവും പ്രായം കൂടിയ അമ്മയെന്ന നിലയില്‍ മങ്കയമ്മയുടെ ശരീരത്തിലെ ഓരോ മാറ്റങ്ങളും സൂക്ഷ്മ നിരീക്ഷണത്തിലുമാണ്. ഇതിനിടെ പ്രായം നോക്കാതെ ഐവിഎഫ് ചികിത്സ നല്‍കിയതിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ജനുവരിയിലായിരുന്നു മങ്കയമ്മ ഇരട്ടപെണ്‍കുട്ടികളെ ഗര്‍ഭം ധരിച്ചത്. സിസേറിയനിലൂടെയായിരുന്നു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. പ്രായം കൂടി പ്രസവിച്ചതിനെ തുടര്‍ന്ന് ഉണ്ടായ കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളാണ് സ്ട്രോക്കിലേയ്ക്ക് നയിച്ചതെന്നാണ് നിഗമനം. കുട്ടികള്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version