ബംഗളൂരുവില്‍നിന്ന് ഇരുപത്തിയഞ്ച് മലയാളികളുമായി ആദ്യ ബസ് പുറപ്പെട്ടു

ബംഗളൂരു: ലോക്ക് ഡൗണ്‍ കാരണം അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികളെ കേരളത്തില്‍ മടക്കിയെത്തിക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെ പദ്ധതിക്കു തുടക്കമായി. ആദ്യ ബസ് ഇരുപത്തിയഞ്ച് മലയാളികളുമായി കഴിഞ്ഞ ദിവസം രാത്രി ബംഗളൂരു ഗാന്ധിഭവനിലെ കെപിസിസി ആസ്ഥാനത്തുനിന്നു പുറപ്പെട്ടു.

സാമൂഹിക അകലം പാലിച്ചാണ് ബസില്‍ യാത്രക്കാരെ പ്രവേശിപ്പിച്ചത്. രണ്ട് സംസ്ഥാനങ്ങളുടെയും പാസുകള്‍ ഉളളവര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതി.

കര്‍ണാടക പിസിസി പ്രസിഡന്റ് ഡികെ ശിവകുമാര്‍ ആണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. കെപിസിസിയുടെ അഭ്യര്‍ത്ഥനപ്രകാരം കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയാണ് മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനുമുള്ള ബസ് സൗകര്യം ഒരുക്കിയത്. കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ എന്‍എഹാരിസ് എംഎല്‍എയുടെ 969696 9232 എന്ന മൊബൈല്‍ നമ്പരിലോ infomlanaharis@gmail.com എന്ന ഇ-മെയില്‍ ഐഡിയിലോ ബന്ധപ്പെടണം എന്നാണ് അറിയിച്ചത്.

Exit mobile version