വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം, 10 വയസ്സുകാരി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ഇടുക്കി: വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ഇടുക്കി രാജാക്കാട് കുത്തുങ്കലിലാണ് സംഭവം. മരിച്ചവരില്‍ 10 വയസ്സുകാരിയും ഉള്‍പ്പെടുന്നു.

ശിവഗംഗ സ്വദേശി റെജീന(35) ആണ് അപകടത്തില്‍ മരിച്ച ഒരാള്‍.അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പതോടെയാണ് അപകടം നടന്നത്.

also read;‘തകരുന്നത് മുറിവേറ്റ മനുഷ്യരും, അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ച നീചരുമാണ്’; നടിയെ ആക്രമിച്ച കേസിലെ പോരാട്ടം തുടരുമെന്ന് അതിജീവിത

തമിഴ്നാട് ശിവഗംഗയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Exit mobile version