ലോക്ക് ഡൗണില്‍ കുടുങ്ങി, നാട്ടിലേക്ക് മടങ്ങാന്‍ പേരും രജിസ്റ്റര്‍ കാത്തിരിക്കവെ മുംബൈയില്‍ മലയാളിക്ക് ദാരുണാന്ത്യം

മുംബൈ: നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കവെ മുംബൈയില്‍ മലയാളിക്ക് ദാരുണാന്ത്യം. അങ്കമാലി പുളിയനം മായാട്ടു വീട്ടില്‍ അനൂപ് കുമാറാണ് (40) മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ലോക്ക് ഡൗണിനെ തുടര്‍ന്ന് മുംബൈയില്‍ കുടുങ്ങിപ്പോയ അനൂപ് കേരളത്തിലേക്ക് വരാനായി നോര്‍ക്കയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി മലയാളികളാണ് അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയത്. ഇവരെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.

Exit mobile version