ഭക്ഷണത്തെച്ചൊല്ലി തര്‍ക്കം: ഡല്‍ഹിയില്‍ കുടിയേറ്റ തൊഴിലാളികള്‍ താമസസ്ഥലത്തിന് തീയിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുടിയേറ്റ തൊഴിലാളികള്‍ അവര്‍ താമസിച്ചിരുന്ന അഭയകേന്ദ്രത്തിന് തീയിട്ടു. കഴിഞ്ഞദിവസം ഇവിടെ ഭക്ഷണത്തെച്ചൊല്ലി താമസക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായതായി പോലീസ് പറയുന്നു. ആറുമണിയോടെയാണ് തീപടര്‍ന്നത്. തുടര്‍ന്ന് അഞ്ച് ഫയര്‍ എഞ്ചിനുകളെത്തി തീ അണച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

വെള്ളിയാഴ്ച തൊഴിലാളികളെ ജീവനക്കാര്‍ മര്‍ദ്ദിച്ചുവെന്ന് പോലീസ് പറയുന്നു. ഇതേ തുടര്‍ന്ന് ഇവരില്‍ നാലുപേര്‍ അടുത്തുള്ള ഗംഗാ നദിയില്‍ ചാടി. ഒരാള്‍ മുങ്ങിമരിക്കുകയും ചെയ്തു. മരിച്ച തൊഴിലാളികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതില്‍ രോഷാകുലരായ തൊഴിലാളികള്‍ ജീവനക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടിരുന്നു. അക്രമത്തിലേയ്ക്ക് കടന്ന അവര്‍ പോലീസിന് എതിരേ കല്ലെറിഞ്ഞിരുന്നു. അതിന് ശേഷം അഭയകേന്ദ്രത്തിന് തീയിടുകയായിരുന്നു. 200 മുതല്‍ 250 പേരാണ് അഭയകേന്ദ്രത്തിന് ഉണ്ടായിരുന്നത്.

Exit mobile version