നരേന്ദ്രമോഡിയോടും അമിത് ഷായോടും ജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടു; കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ദിഗ് വിജയ് സിംഗ്.

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് നരേന്ദ്രമോഡിയോടും അമിത് ഷായോടും ഉണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ദിഗ് വിജയ് സിംഗ്.

‘ഇത് വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ചോദ്യമാണ്.എല്ലാവരോടും ഒപ്പം, എല്ലാവരുടെയും വികസനം എന്നാണ് മോഡിജി പറഞ്ഞിട്ടുള്ളത്. എന്നാല്‍, ഇന്ന് പ്രധാനമന്ത്രി മോഡിയും കേന്ദ്രമന്ത്രി അമിത് ഷായും ജനങ്ങളുടെ വിശ്വാസം കളഞ്ഞുകുളിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Exit mobile version