‘കാവി വസ്ത്രം ധരിച്ച ആളുകളും ബലാത്സംഗം ചെയ്യുന്നു, അവര്‍ സനാതന ധര്‍മ്മത്തെ അപമാനിക്കുന്നു, അവരോട് ദൈവം പോലും പൊറുക്കില്ല’; ദിഗ് വിജയ് സിങ്

ഭോപ്പാലില്‍ പൊതുചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്

ഭോപ്പാല്‍: കാവി വസ്ത്രം ധരിച്ച ആളുകളും ബലാത്സംഗം ചെയ്യുകയാണെന്നും ഇത്തരം പ്രവൃത്തികള്‍ ചെയ്ത് നമ്മുടെ സനാതന ധര്‍മ്മത്തെ അപമാനിച്ചവരോട് ദൈവം പോലും പൊറുക്കില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങ്.

ഭോപ്പാലില്‍ പൊതുചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്. ‘കാവി വസ്ത്രം ധരിച്ച് ആളുകള്‍ ബലാത്സംഗം ചെയ്യുകയാണ്. ക്ഷേത്രത്തിനകത്ത് പോലും ബലാല്‍സംഗങ്ങള്‍ നടക്കുകയാണ്. ഇതാണോ നമ്മുടെ മതം. ഇത്തരം പ്രവൃത്തികള്‍ ചെയ്ത് നമ്മുടെ സനാതന ധര്‍മ്മത്ത അപമാനിച്ചവരോട് ദൈവം പോലും പൊറുക്കില്ലെന്നുമാണ് ദിഗ് വിജയ് സിങ് പറഞ്ഞത്.

ദിഗ് വിജയ് സിങിന്റെ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരിക്കി. അദ്ദേഹം ഇതിന് മുമ്പ് നടത്തിയ മറ്റൊരു പരാമര്‍ശവും വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ബജ്രംഗ്ദളും ഭാരതീയ ജനതാ പാര്‍ട്ടിയും ഐഎസ്‌ഐയില്‍ നിന്ന് പണം സ്വീകരിക്കുന്നുണ്ടെന്ന പരാമര്‍ശമാണ് വിവാദമായി മാറിയത്.

Exit mobile version