ഹിംസയുടെയും യുദ്ധത്തിന്റെയും ഒരുപാട് സന്ദര്‍ഭങ്ങള്‍ രാമായണത്തിലും മഹാഭാരതത്തിലുമുണ്ട്; ആര്‍എസ്എസ് പ്രചാരകര്‍ക്ക് മറുപടിയുമായി സിതാറാം യെച്ചൂരി

ഭോപ്പാലിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായ ദിഗ്‌വിജയ് സിംഗും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു

ന്യൂഡല്‍ഹി: ആര്‍എസ്എസ് പ്രചാരകര്‍ക്ക് മറുപടിയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഹിംസയുടെയും യുദ്ധത്തിന്റെയും ഒരുപാട് സന്ദര്‍ഭങ്ങള്‍ രാമായണത്തിലും മഹാഭാരതത്തിലുമുണ്ടെന്നും, ഇതെല്ലാം ആഖ്യാനം ചെയ്ത ശേഷം ആര്‍എസ്എസ് പ്രചാകരകന്മാര്‍ ഹിന്ദുക്കള്‍ക്ക് അക്രമകാരികളാകാന്‍ സാധിക്കില്ലെന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്നും യെച്ചൂരി ചോദിച്ചു.

ഒരു മതം മാത്രം ആക്രമണങ്ങള്‍ അഴിച്ചു വിടുകയാണെന്നും ഹിന്ദുക്കള്‍ക്ക് ഒരിക്കലും അങ്ങനെ ചെയ്യാനാകില്ലെന്നും പറയുന്ന ആര്‍എസ്എസ് പ്രചാരകര്‍ക്കുള്ള മറുപടി, ഭോപ്പാലില്‍ നടന്ന ഒരു ചടങ്ങിലാണ് സിതാറാം യെയ്യൂരി നല്‍കിയത്.

ഭോപ്പാലിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായ ദിഗ്‌വിജയ് സിംഗും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇത് പൊതു തെരഞ്ഞെടുപ്പല്ലെന്നും ഭരണഘടനയെ ഒരു കോട്ടവും കൂടാതെ കാക്കാനുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version