പാമ്പിന്റെ വാലില്‍ ടയര്‍ കയറി; പ്രതികാരമെന്നോണം രണ്ടുകിലോമീറ്ററോളം യുവാവിനെ തുരത്തി മൂര്‍ഖന്‍

പൊതുവെ പാമ്പുകള്‍ പ്രതികാര സ്വഭാവമുള്ളവയാണെന്നാണ് പറയാറുള്ളത്. അത്തരമൊരു സംഭവത്തിന് സാക്ഷികളായിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ജലൗന്‍ പ്രദേശത്തുള്ളവര്‍.

ഉത്തര്‍പ്രദേശ്: പൊതുവെ പാമ്പുകള്‍ പ്രതികാര സ്വഭാവമുള്ളവയാണെന്നാണ് പറയാറുള്ളത്. അത്തരമൊരു സംഭവത്തിന് സാക്ഷികളായിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ജലൗന്‍ പ്രദേശത്തുള്ളവര്‍. കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ഗുഡ്ഡു പച്ചൗരിയെന്ന ഇരുചക്രവാഹന യാത്രക്കാരന്റെ ബൈക്ക് ഒരു മൂര്‍ഖന്‍ പാമ്പിന്റെ വാലിലൂടെ കയറിയതോടെയാണ് സംഭവം. റോഡ് സൈഡിലുണ്ടായിരുന്ന മുര്‍ഖനെ ഇയാള്‍ കണ്ടിരുന്നില്ല. പക്ഷേ വാലില്‍ ടയര്‍ കയറിയതോടെ പാമ്പ് ബൈക്കിനെ പിന്തുടരാന്‍ തുടങ്ങി. രണ്ടു കിലോമീറ്ററോളം പാമ്പ് ബൈക്ക് പിന്തുടര്‍ന്നു.

ഒടുവില്‍ കാലില്‍ പാമ്പു കൊത്തുമെന്ന് തോന്നിയ യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഓടുകയായിരുന്നു. റോഡില്‍ വീണ ബൈക്കിന് മുകളില്‍ പാമ്പ് കയറിയിരുന്നു. ബൈക്കിന് അടുത്തേക്ക് വരുന്നവരെ മൂര്‍ഖന്‍ ചീറ്റിയോടിക്കാനും തുടങ്ങിയതോടെ നാട്ടുകാര്‍ കൂടി. പലരീതിയില്‍ ശ്രമിച്ചിട്ടും പാമ്പ് ബൈക്കില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഗ്രാമീണര്‍ കല്ല് പെറുക്കി എറിഞ്ഞാണ് പാമ്പിനെ ഓടിച്ചത്.

Exit mobile version