വീട്ടില്‍ വിവാഹത്തിന് നിര്‍ബന്ധിക്കുകയാണെന്ന് പതിനഞ്ചുകാരി: വിവാഹം മുടക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയ്‌ക്ക് പെണ്‍കുട്ടിയുടെ പരാതി

ഭോപ്പാല്‍: വിവാഹം മുടക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് 15കാരിയുടെ കത്ത്. മുഖ്യമന്ത്രിയുടെ വസതിയില്‍ നടത്തിയ പരാതി പരിഹാര അദാലത്തിലാണ് 15കാരി മുഖ്യമന്ത്രിയെ സമീപിച്ചത്.

ടോങ്ക് ജില്ലയിലെ പെണ്‍കുട്ടിയാണ് പരാതിയുമായെത്തിയത്. അമ്മാവന്റെ കൂടെയാണ് പെണ്‍കുട്ടി പരാതി പറയാനെത്തിയത്. അമ്മയുടെ മരണശേഷം 15 വയസ്സ് മാത്രം പ്രായമുള്ള തന്നെ പഠിക്കാനനുവദിക്കാതെ വിവാഹം കഴിയ്ക്കാന്‍ അച്ഛന്‍ നിര്‍ബന്ധിക്കുകയാണെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടു.

പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ മുഖ്യമന്ത്രി, കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പഠിക്കാന്‍ എല്ലാ പ്രോത്സാഹനവും സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

Exit mobile version