ഇടുക്കിയിൽ ശൈശവ വിവാഹം; 15 കാരിയെ വിവാഹം കഴിച്ചത് 47കാരൻ, വിവാഹം നടത്തിയത് അമ്മയും 3-ാമത്തെ ഭർത്താവും ചേർന്ന്

Child Marriage | Bignewslive

ഇടുക്കി: ഇടുക്കിയിൽ ഇടമലക്കുടി ഗോത്രവർഗ പഞ്ചായത്തിൽ ശൈശവ വിവാഹം. ഒരു മാസം മുൻപാണ് വിവാഹം നടത്തിയത്. വിവരമറിഞ്ഞതോടെ വിവാഹം മരവിപ്പിക്കാനായി ചൈൽഡ് വെൽഫയർ കമ്മിറ്റി കോടതിയെ സമീപിച്ചു. 15 വയസുകാരിയെ 47കാരനാണ് വിവാഹം ചെയ്തത്. പെൺകുട്ടിയുടെ അമ്മയും ഇവരുടെ മൂന്നാമത്തെ ഭർത്താവും ചേർന്നാണ് പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചതെന്നാണ് വിവരം.

ഒരുമാസമായി പെൺകുട്ടി 47-കാരനൊപ്പമാണ് താമസിച്ചു വരുന്നത്. കഴിഞ്ഞവർഷം വരെ പെൺകുട്ടി സ്‌കൂളിൽ പഠനം നടത്തിയിരുന്നു. പിന്നീട് സ്‌കൂൾ പഠനം അവസാനിപ്പിച്ച് വിവാഹം ചെയ്ത് അയക്കുകയായിരുന്നു. അതേസമയം, ചൈൽഡ് വെൽഫയർ കമ്മിറ്റി വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെങ്കിലും പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

Exit mobile version