പത്താംക്ലാസ് പരീക്ഷ എഴുതാന്‍ എത്തിയില്ല, അന്വേഷിച്ച് വീട്ടിലെത്തിയപ്പോള്‍ അന്ന് പെണ്‍കുട്ടിയുടെ വിവാഹം, കല്ല്യാണം കൂടാനെത്തിയ 200 പേര്‍ക്കെതിരെ കേസ്

തുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുത്ത ഇരുന്നൂറോലം അതിഥികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതില്‍ 13 പേരെ തിരിച്ചറിഞ്ഞ് കഴിഞ്ഞു.

child-marriage

പത്താംക്ലാസ് പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥി എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ വിവാഹക്കാര്യം പുറത്തറിയുന്നത്. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്. 1929 ലെ ശൈശവ വിവാഹ നിയന്ത്രണ നിയമ പ്രകാരമാണ് ബാലവിവാഹത്തില്‍ കേസ് എടുത്തിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് സംഭവം.

എസ്എസ്‌സി പരീക്ഷ നടന്നു കൊണ്ടിരിക്കെ 18 വയസ് തികയാത്ത പെണ്‍കുട്ടി കണക്കിന്റെ പരീക്ഷ എഴുതാന്‍ വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ വിവാഹത്തിന്റെ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുത്ത ഇരുന്നൂറോളം അതിഥികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതില്‍ 13 പേരെ തിരിച്ചറിഞ്ഞ് കഴിഞ്ഞു. 16 വയസായിരുന്നു പെണ്‍കുട്ടിയുടെ പ്രായം.

പരീക്ഷ എഴുതാന്‍ എത്താത്തത് ശ്രദ്ധയില്‍ പെട്ട ഒരു ആക്ടിവിസ്റ്റാണ് ചൈല്‍ഡ്‌ലൈന്‍ ഹെല്‍പ്‌ലൈന്‍ നമ്പറായ 1098 -ലേക്ക് വിളിച്ച് വിവരം പറഞ്ഞത്. പിന്നാലെ ഗ്രാമസേവക് ആയ ജ്ഞാനേശ്വര്‍ മുകഡെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. അപ്പോഴാണ് പെണ്‍കുട്ടിയുടെ വിവാഹം നടക്കുന്നതായി അറിഞ്ഞത്. 24 വയസുള്ള ഒരു യുവാവുമായിട്ടായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം.

മുകഡെ പെണ്‍കുട്ടിയുടെയും വീട്ടുകാരുടെയും വിവാഹത്തിന്റെയും വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല. പിന്നാലെ, ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയും അവര്‍ സ്ഥലത്തെത്തുകയും ചെയ്തു. എന്നാല്‍, അപ്പോഴേക്കും പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞിരുന്നു.

Exit mobile version