വീര്‍ സവര്‍ക്കര്‍ക്ക് ഭാരത രത്‌ന, ഒരു കോടി തൊഴിലവസരങ്ങള്‍, ഭവനരഹിതര്‍ക്കെല്ലാം വീട്; വമ്പന്‍ ജനപ്രിയ പദ്ധതികള്‍ നിറച്ച് ബിജെപി പ്രകടന പത്രിക

മോഹന വാഗ്ദാനങ്ങളുമായി പ്രകടന പത്രിക ഇറക്കിയിരിക്കുകയാണ് ബിജെപി നേതൃത്വം.

മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. നേതൃത്വങ്ങള്‍ പ്രചാരണ ചൂടിലാണ്. ഇപ്പോള്‍ മോഹന വാഗ്ദാനങ്ങളുമായി പ്രകടന പത്രിക ഇറക്കിയിരിക്കുകയാണ് ബിജെപി നേതൃത്വം. ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രകടന പത്രിക പുറത്തിറക്കിയത്.

സമൂഹത്തിലെ അവസാനനിരയില്‍ നില്‍ക്കുന്നയാളെ വരെ പരിഗണിച്ചുള്ള പ്രകടന പത്രികയാണ് ബിജെപിയുടേതെന്നും, പാവപ്പെട്ടവരും കര്‍ഷകരും ആദിവാസികളും അടക്കമുള്ള എല്ലാ പിന്നാക്കക്കാരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ പറഞ്ഞു.

പ്രകടന പത്രികയില്‍ പറയുന്നത്.

സംസ്ഥാനത്ത് ഒരു കോടി തൊഴിലവസരങ്ങള്‍, മെച്ചപ്പെട്ട ആരോഗ്യസേവനങ്ങള്‍, ഭവനരഹിതര്‍ക്കെല്ലാം 2022-ഓടെ വീട് നിര്‍മ്മിച്ചു നല്‍കും, അടിസ്ഥാനസൗകര്യ വികസനത്തിനായി അഞ്ചുലക്ഷം കോടി രൂപ. തുടങ്ങിയ ജനപ്രിയ പദ്ധതികള്‍ക്കൊപ്പം വീര്‍ സവര്‍ക്കര്‍, മഹാത്മ ഫൂലെ, സാവിത്രിഭായി ഫൂലെ എന്നിവര്‍ക്ക് ഭാരതരത്ന നല്‍കാന്‍ ശുപാര്‍ശ ചെയ്യും. അഞ്ചുവര്‍ഷം കൊണ്ട് മഹാരാഷ്ട്രയെ വരള്‍ച്ചയില്‍നിന്ന് മുക്തമാക്കും, എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളവും എത്തിക്കും.

Exit mobile version