ശബരിമല-ലൗ ജിഹാദ് വിഷയത്തില്‍ നിയമനിര്‍മ്മാണം: ക്ഷേമപെന്‍ഷന്‍ 3500 രൂപ, ബിപിഎല്ലുകാര്‍ക്ക് സൗജന്യ ഗ്യാസ് സിലിണ്ടര്‍;ബിജെപി പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: ശബരിമല ആചാര സംരക്ഷണത്തിനും ലൗ ജിഹാദിനുമെതിരെ നിയമനിര്‍മ്മാണം നടത്തുമെന്ന് വാഗ്ദാനവുമായി ബിജെപി പ്രകടന പത്രിക.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവേഡ്ക്കറാണ് പത്രിക പ്രകാശനം ചെയ്തത്.

‘പുതിയ കേരളം മോഡിക്കൊപ്പം’ എന്നാണ് പ്രചാരണ മുദ്രാവാക്യം. സാമൂഹിക ക്ഷേമ പെന്‍ഷന്‍ 3500 രൂപയാക്കും. കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ജോലി ഉറപ്പാക്കും.
കേരളം ഭീകരമുക്തമാക്കും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം ആറ് പാചക വാതക സിലിണ്ടര്‍ സൗജന്യമായി നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്, എസ്‌സി-എസ്ടി വിഭാഗത്തില്‍പ്പെട്ട എല്ലാ ഭൂരഹിതര്‍ക്കും അഞ്ചേക്കര്‍ ഭൂമി, പെന്‍ഷന്‍ പ്രായം ഏകീകരിക്കും, എല്ലാവര്‍ക്കും വീട്- കുടിവെള്ളം- വൈദ്യുതി, ബിപിഎല്‍ വിഭാഗത്തിലെ കിടപ്പു രോഗികള്‍ക്ക് പ്രതിമാസം 5000 രൂപ സഹായം നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

Exit mobile version