കേരളത്തിലെ ജനങ്ങൾക്ക് ബിജെപിയിൽ വിശ്വാസമുണ്ട്; കേരളത്തെ അവഗണിച്ചിട്ടില്ല; ഇത്തവണ ബിജെപി രണ്ടക്കം കടക്കും: പ്രധാനമന്ത്രി മോഡി

തിരുവനന്തപുരം: വീണ്ടും കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് വലിയ വിജയമുണ്ടാകുമെന്ന പ്രതീകഅഷ പങ്കിട്ടു. കേരളത്തിലെ ജനങ്ങൾ ഇത്തവണ ബിജെപിക്ക് രണ്ടക്ക സീറ്റ് നൽകുമെന്നാണ് പ്രധാനമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞത്.

കേരളത്തിലെ ജനങ്ങൾക്ക് പ്രത്യേക ഉൽസാഹമുണ്ട്. കേരളത്തെ ബിജെപി ഒരിക്കലും അവഗണിച്ചിട്ടില്ലെന്നും ബിജെപിയുടെ കേരള പദയാത്ര സമാപന വേദിയിൽ പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും ഇത് മോഡിയുടെ ഗ്യാരണ്ടിയാണ് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിലെ ജനങ്ങൾക്ക് ബിജെപിയിൽ വിശ്വാസമുണ്ട്. കേരളത്തെ ശക്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. സംസ്ഥാന സർക്കാർ നിസഹകരിച്ചിട്ടും വികസനത്തിന് മുൻഗണന നൽകിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

ALSO READ- വിവാഹം കഴിഞ്ഞ് മൂന്നുമാസം; 25കാരൻ ഹൃദയാഘാതം മൂലം മരിച്ചു; മനംനൊന്ത് ഭാര്യ ഫ്‌ളാറ്റിന്റെ ഏഴാം നിലയിൽ നിന്നും ചാടി മരിച്ചു

ലോക്‌സഭയിൽ ഇത്തവണ നാന്നൂറിലധികം സീറ്റുകളാണ് ഇത്തവണ എൻഡിഎ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി കേരളത്തിലും ആവർത്തിച്ചു.

Exit mobile version