മുഖ്യമന്ത്രിയുടെ സഹോദരിയൊക്കെ അങ്ങ് വീട്ടില്‍! ശര്‍മിളയെ ‘കാറോടെ പൊക്കി’ അറസ്റ്റ് രേഖപ്പെടുത്തി ഹൈദരാബാദ് പോലീസ്

സംഘര്‍ഷത്തില്‍ തകര്‍ന്ന ഒരു കാറിന്റെ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്ന ശര്‍മിള, മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ ഔദ്യോഗികവസതിയിലേക്കു പുറപ്പെടാനൊരുങ്ങി.

ys-sharmila

ഹൈദരാബാദ്: മുഖ്യമന്ത്രിയുടെ സഹോദരി എന്ന അധികാരമൊക്കെ അങ്ങ് വീട്ടില്‍ മതി, പൊതുനിരത്തില്‍ എല്ലാ ജനങ്ങളും ഒരുപോലെയാണെന്ന് ഓര്‍മ്മപ്പെടുകത്തുകയാണ് ഹൈദരാബാദ് പോലീസ്. സംഭവം മറ്റൊന്നുമല്ല,

വൈഎസ്ആര്‍ കോണ്‍ഗ്രസ് തെലങ്കാന ഘടകം അധ്യക്ഷയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈഎസ് ശര്‍മിളയുടെ അനുയായികളും സംസ്ഥാനം ഭരിക്കുന്ന തെലങ്കാന രാഷ്ട്രസമിതി(ടിആര്‍എസ്)യുടെ അനുയായികളും വാറംഗലില്‍ ഏറ്റുമുട്ടിയതിനേത്തുടര്‍ന്നായിരുന്നു നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്.

also read: നിരാശ വേണ്ട, അവതാര്‍ 2 കേരളത്തില്‍ എത്തും

സംഘര്‍ഷത്തില്‍ തകര്‍ന്ന ഒരു കാറിന്റെ ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്ന ശര്‍മിള, മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ ഔദ്യോഗികവസതിയിലേക്കു പുറപ്പെടാനൊരുങ്ങി. പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും ശര്‍മിള വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ തയാറായില്ല.

തുടര്‍ന്ന്, പോലീസ് ക്രെയിന്‍ ഉപയോഗിച്ച് ശര്‍മിളയെ അവര്‍ ഇരുന്ന എസ്യുവി സഹിതം പൊക്കി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയിട്ടും ശര്‍മിള പുറത്തിറങ്ങാതിരുന്നതോടെ പോലീസ് ഇരുമ്പുപണിക്കാരനെ വിളിച്ചുവരുത്തി കാറിന്റെ പൂട്ട് തകര്‍ത്തു.

പദയാത്രയ്ക്കിടെ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ വാറംഗലില്‍ ടിആര്‍എസ് ഗുണ്ടകള്‍ ആക്രമിച്ചതില്‍ പ്രതിഷേധമറിയിക്കാനാണു മുഖ്യമന്ത്രിയുടെ വസതിയിലേക്കു പുറപ്പെട്ടതെന്നു ശര്‍മിള പ്രസ്താവനയില്‍ വ്യക്തമാക്കി.

ശര്‍മിളയുടെ നീക്കം തടഞ്ഞ ഹൈദരാബാദ് പോലീസ് അവരെ കാര്‍ സഹിതം പൊക്കി എസ്ആര്‍ നഗര്‍ സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അതേസമയം, ശര്‍മിളയെ കാണാന്‍ പുറപ്പെട്ട അവരുടെ അമ്മ വൈഎസ് വിജയലക്ഷ്മിയെ ഹൈദരാബാദിലെ വസതിയില്‍ വീട്ടുതടങ്കലില്‍ ആക്കിയിട്ടുമുണ്ട്.

Exit mobile version