അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അഞ്ചു വയസ്സുകാരിക്ക് നീതി തേടി നാട്ടുകാരുടെ പ്രതിഷേധം; 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് വനംമന്ത്രി

അതിരപ്പിള്ളി: തൃശ്ശൂർ അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ അഞ്ചു വയസ്സുകാരി മരിച്ച സംഭവത്തിൽ കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് വനംമന്ത്രി എകെ ശശീന്ദ്രൻ. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടയോയെന്ന് പരിശോധിക്കും. കുട്ടിയുടെ മരണത്തിന് പിന്നാലെ റോഡ് ഉപരോധിച്ച് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതോടെയാണ് സർക്കാർ ഇടപെടലുണ്ടായത്.

ALSO READ- രണ്ട് തവണ ടെസ്റ്റ് ചെയ്ത് കോവിഡ് നെഗറ്റീവ് എന്നുറപ്പാക്കി; വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവായി; യാത്ര മുടങ്ങിയതോടെ വീണ്ടും പരിശോധിച്ചപ്പോൾ നെഗറ്റീവ്; പരാതിയുമായി കുടുംബം

പുത്തൻചിറ സ്വദേശി കാച്ചാട്ടിൽ നിഖിലിന്റെ മകൾ ആഗ്‌നിമിയ (അഞ്ച്) ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. തിങ്കളാഴ്ച വൈകീ ആറരയോടെ കണ്ണംകുഴിയിൽ ഇവരുടെ വീടിന് സമീപത്തുനിന്നും അൽപം മാറിയാണ് ആക്രമണമുണ്ടായത്. കുട്ടിയുടെ പിതാവിനും ബന്ധുവിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

കുട്ടി മരിച്ചത് വേദനയുണ്ടാക്കുന്ന സംഭവമാണെന്നും ജനങ്ങളുടെ ആവശ്യം ന്യായമായതാണെന്നും മന്ത്രി പറഞ്ഞു. ശാശ്വത പരിഹാരത്തിന് ശാസ്ത്രീയ മാർഗങ്ങൾ വേണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ALSO READ- കേന്ദ്ര റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരം; മീഡിയ വൺ ചാനലിന് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും പ്രാബല്യത്തിൽ; ഹർജി തള്ളി ഹൈക്കോടതി, സംപ്രേക്ഷണം നിർത്തി

കാട്ടാന ആക്രമണത്തെ തുടർന്ന് റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്ന നാട്ടുകാരുമായി ചർച്ച നടത്താൻ തൃശൂർ കളക്ടർക്ക് മന്ത്രി നിർദേശം നൽകിയിരുന്നു. ഇന്ന് വൈകീട്ട് അഞ്ചിന് കളക്ടറുടെ നേതൃത്വത്തിൽ സർവകക്ഷിയോഗവും വിളിച്ചിട്ടുണ്ട്.

Exit mobile version