പനി ചികിത്സിക്കാതെ ‘ജപിച്ച് ഊതൽ’ മാത്രം; 11കാരി മരിച്ച സംഭവത്തിൽ പുരോഹിതനെ പ്രതിചേർക്കും

കണ്ണൂർ: കണ്ണൂർ സിറ്റിയിൽ പനിബാധിച്ച് പതിനൊന്നുകാരി ഫാത്തിമ ചികിത്സകിട്ടാതെ 0മരിച്ച സംഭവത്തിൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. മതവിശ്വാസത്തിന്റെ പേരിൽ കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് കണ്ണൂർ സിറ്റി നാലുവയലിലെ ഫാത്തിമ മരിച്ചത്.

പനി ബാധിച്ച ഫാത്തിമയെ ആശുപത്രിയിൽ കൊണ്ടുപോകാതെ ‘ജപിച്ച് ഊതൽ’ നടത്തിയെന്നാണ് പോലീസ് സ്ഥിരീകരിച്ചത്. ഈ കേസിൽ പുരോഹിതനെയും കുട്ടിയുടെ അടുത്ത ബന്ധുവിനെയും പ്രതിചേർക്കും. പിന്നാലെ കഴിഞ്ഞ വർഷങ്ങളിൽ നടന്ന മരണങ്ങളെക്കുറിച്ചും പോലീസ് വിവരശേഖരണം തുടങ്ങിയിട്ടുണ്ട്.

മൂന്ന് ദിവസം മുമ്പ് പനി ബാധിച്ച ഫാത്തിമയ്ക്ക് ചികിൽസ നൽകാതെ ജപിച്ച് ഊതൽ നടത്തുകയായിരുന്നു. ഞായറാഴ്ച ഉറങ്ങാൻ കിടന്ന കുട്ടിക്ക് പിന്നീട് അനക്കമില്ലാതെയായി. തുടർന്നാണ് രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അസ്വഭാവിക മരണത്തിന് പോലീസ് അന്ന് തന്നെ കേസ് എടുത്തിരുന്നു. പോസ്റ്റുമോർട്ടം പരിശോധനയിൽ ശ്വാസ കോശത്തിലെ അണുബാധയാണ് മരണകാരണമെന്ന് കണ്ടെത്തി.

തുടർന്നാണ് കുട്ടിക്ക് ചികിത്സ നിഷേധിച്ചതിന് പോലീസ് കേസെടുത്തത്. കണ്ണൂർ സിറ്റി നാലുവയലിലെ ദാരുൽ ഹിദായത്ത് വീട്ടിൽ സത്താറിന്റേയും സാബിറയുടേയും ഇളയമകളായിരുന്നു 11 കാരിയായ ഫാത്തിമ.

Exit mobile version