രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കരിപ്പൂരിലെത്തി; പത്രികാ സമര്‍പ്പണം നാളെ

കരിപ്പൂര്‍: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കരിപ്പൂരിലെത്തി. അസമില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഇരുവരും റോഡ് മാര്‍ഗം കോഴിക്കോട്ടേക്ക് തിരിക്കും.

നിരവധി യുഡിഎഫ് പ്രവര്‍ത്തകരാണ് വിമാനത്താവളത്തില്‍ വരവേല്‍ക്കാനായി എത്തിയിരിക്കുന്നത്. ഇന്ന് കോഴിക്കോട് താമസിച്ച ശേഷം നാളെ വയനാട്ടിലെത്തി പത്രിക സമര്‍പ്പിക്കും.

രാവിലെ പത്തോടെ കല്‍പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങും. ഇവിടുന്ന് 400 മീറ്റര്‍ മാത്രമാണ് പത്രിക കൊടുക്കുന്ന വയനാട് കലക്ടറേറ്റിലേക്കുള്ള ദൂരം. കല്‍പറ്റ ടൗണില്‍ റോഡ് ഷോ നടത്തിയാണ് രാഹുല്‍ പത്രിക നല്‍കാനെത്തുക എന്നാണ് സൂചന. സന്ദര്‍ശന ഭാഗമായി കനത്ത സുരക്ഷയാണ് കല്‍പറ്റയിലും പരിസരങ്ങളിലും ഒരുക്കിയിരിക്കുന്നത്. എസ്പിജി നേരിട്ടാണ് സുരക്ഷയും മറ്റും കാര്യങ്ങളും നിയന്ത്രിക്കുന്നത്.

Exit mobile version