മാസ് ഹീറോയാകാനല്ല മിഖായേല്‍ തിരഞ്ഞെടുത്തത്; ചിത്രത്തെ കുറിച്ച് വാചാലനായി നിവിന്‍ പോളി

നിവിന്‍ പോളി നായകനായെത്തിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് വില്ലാനായെത്തുന്നത്. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ക്കൊണ്ട് സമ്പന്നമാണ് ചിത്രം.

ഹനീഫ് അദേനി സംവിധാനം ചെയ്ത മിഖായേല്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. കുഞ്ഞു പെങ്ങള്‍ക്ക് എല്ലാവിധ കരുത്തുമായി ഒപ്പം നില്‍ക്കുന്ന സഹോദരനായാണ് നിവിന്‍പോളി ചിത്രത്തില്‍ എത്തുന്നത്. നിവിന്‍ പോളി നായകനായെത്തിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് വില്ലാനായെത്തുന്നത്. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ക്കൊണ്ട് സമ്പന്നമാണ് ചിത്രം.

സിനിമയെ കുറിച്ച് പറയുകയാണിപ്പോള്‍

‘ഒരു മാസ് ഹീറോയാകാനല്ല മിഖായേല്‍ ചെയ്തത്. ഹനീഫ് എന്നോടു പറഞ്ഞ കഥ അനിയത്തിലെ സംരക്ഷിക്കുന്ന അവള്‍ക്കായി രംഗത്തിറങ്ങുന്ന ഒരു സഹോരന്റെ കഥയാണ്. ഇതിനുള്ളില്‍ വന്നിരുന്ന സംഘടന രംഗങ്ങള്‍ ഹനീഫിന്റെ ഒരു സ്‌റ്റൈല്‍ മേക്കിംഗിന്റെ ഭാഗമാണ്. അത്തരത്തിലുള്ള മേക്കിംഗ് ഒത്തിരി ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹം. എന്നാല്‍ ചിത്രം ശരിക്കുമൊരു കുടുംബ ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. അതിനുള്ളില്‍ സംഘടന രംഗങ്ങളൊക്കെ ഉള്‍പ്പെടുത്തി ഫനീഫ് തന്റെ ശൈലിയില്‍ അവതരിപ്പിച്ചെന്ന് മാത്രം.’ നിവിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ചിത്രത്തില്‍ നിവിന്റെ പെങ്ങളുടെ റോള്‍ അഭിനയിച്ചിരിക്കുന്നത് നവനി ദേവനാഥാണ്. മഞ്ജിമ മോഹന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ സുദേവ് നായര്‍, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ഷാജോണ്‍, കെ പി എ സി ലളിത, ശാന്തി കൃഷ്ണ തുടങ്ങി വലിയ താരനിര തന്നെയുണ്ട്. ആന്റോ ജോസഫ് നിര്‍മ്മിച്ച ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് വിഷ്ണു പണിക്കര്‍ ആണ്.

Exit mobile version