‘ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല’; വീണ്ടും നിര്‍മ്മാതാവിന്റെ വേഷമണിഞ്ഞ് നിവിന്‍ പോളി

വീണ്ടും നിര്‍മ്മാതാവിന്റെ വേഷമണിഞ്ഞ് നിവിന്‍ പോളി. സിനിമയിലെത്തിയ പത്താം വാര്‍ഷിക ദിനത്തിലാണ് താന്‍ നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം താരം പ്രഖ്യാപിച്ചത്. ‘ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ അനൗണ്‍മെന്റ് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.

ആക്ഷന്‍ ഹീറോ ബിജു, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളി നിര്‍മ്മാതാവാകുന്ന ചിത്രം കൂടിയാണിത്.

നവാഗതനായ റോണി മാനുവല്‍ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. അനീഷ് രാജശേഖരന്റേതാണ് തിരക്കഥ. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം നിര്‍വഹിക്കുന്നത്. നിവിന്റെ ഉടമസ്ഥതയിലുള്ള പോളി ജൂനിയര്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രവി മാത്യൂ പ്രൊഡക്ഷന്‍സ് ആണ് സഹനിര്‍മ്മാതാവാകുന്നത്.

Exit mobile version