‘മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും’; ‘പടവെട്ടി’ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് നിവിന്‍ പോളി

നിവിന്‍ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘പടവെട്ടി’ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. നിവിന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത്. ‘സംഘര്‍ഷം..പോരാട്ടം..അതിജീവനം..മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും’ എന്ന അടികുറിപ്പോടെയാണ് ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത്.

‘അരുവി’ എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ അദിതി ബാലനാണ് ചിത്രത്തിലെ നായിക. ഇതിനു പുറമെ മഞ്ജു വാര്യരും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സണ്ണി വെയ്ന്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version