കൊച്ചി: സംവിധായകരും യൂട്യൂബര്‍മാരുമായ ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവർക്കെതിരെ കേസ്. നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ പരാതിയിലാണ് ഇരുവർക്കുമെതിരെ കേസ്.
യൂട്യൂബ് ചാനൽ വഴി അപമാനിച്ചു എന്ന പരാതിയിലാണ് കേസ്. ഇരുവരും ഫെഫ്ക അംഗങ്ങളാണെന്ന് ഇത് സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ സാന്ദ്ര പറയുന്നു. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസ് ആണ് ഇവർക്കെതിരെ കേസെടുത്തത്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ശാന്തിവിള ദിനേശിനെതിരെയും ജോസ് തോമസിനെതിരെയും FIR ഒളിഞ്ഞിരുന്ന് യൂട്യൂബ് ചാനലിലൂടെ അസത്യങ്ങൾ വിളിച്ചു പറയുകയും സ്ത്രീകളെ അവഹേളിക്കുകയും ചെയ്യുന്ന ഫെഫ്ക ഭാരവാഹിയായ ജോസ് തോമസ് യൂട്യൂബ് ചാനലിലൂടെ മാലിന്യങ്ങൾ തള്ളികൊണ്ടിരിക്കുന്ന മറ്റൊരു FEFKA അംഗം ശാന്തിവിള ദിനേശ് എന്നിവർക്കെതിരെ പ്രതികരിച്ചേ കഴിയൂ.
സ്ത്രീകൾ നിശ്ശബ്ദരായിരുന്ന് ശരിയാകുമെന്നും പറഞ്ഞു കാത്തിരുന്നാൽ ഇവർ കൂടുതൽ ശക്തരാവുകയും ആക്രമത്തിന്റെ ദംഷ്ട്രകൾക്ക് മൂർച്ചകൂടുകയും ചെയ്യും . ഈ മലീമസമായ സംസ്കാരത്തിനും മാലിന്യങ്ങൾക്കും എതിരെ എല്ലാവരും അണിചേരുക.