ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയ നടൻ്റെ പേര് വെളിപ്പെടുത്താനൊരുങ്ങി വിൻസി അലോഷ്യസ്, കടുത്ത നടപടിയെന്ന് അമ്മ

എറണാകുളം: ലഹരി ഉപയോഗിച്ച് ഒരു നടൻ തന്നോട് മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസം നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ
നടൻ്റെ പേര് താരം തുറന്നു പറഞ്ഞിരുന്നില്ല.

ഇപ്പോഴിതാ ലഹരി ഉപയോഗിച്ച നടനില്‍ നിന്ന് നേരിട്ട ദുരനുഭവത്തില്‍ വിന്‍സി അലോഷ്യസ് നടന്‍റെ പേര് ഉടന്‍ വെളിപ്പെടുത്തുമെന്ന് അറിയിച്ചിരിക്കുകയാണ് താരസംഘടനയായ അമ്മ.

വിന്‍സിയുമായി സംസാരിച്ചെന്നും പേര് വെളിപ്പെടുത്തിയാല്‍ ഉടന്‍ നടനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അമ്മ ഭാരവാഹി ജയന്‍ ചേര്‍ത്തല വ്യക്തമാക്കി.

പുരസ്ക്കാരങ്ങള്‍ക്ക്പരിഗണിക്കുമ്പോള്‍ നടീ നടന്‍മാരുടെ അഭിനയം മാത്രമല്ല സ്വഭാവം കൂടി കണക്കിലെടുക്കണമെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു..

Exit mobile version