നിവിൻ പോളി ‘ശേഖരവർമ്മ രാജാവ്’; ‘ഇഷ്‌കി’നു ശേഷം പുതിയ ചിത്രവുമായി അനുരാജ് മനോഹർ

നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. എസ് രാജിന്റെ രചനയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശേഖരവർമ്മ രാജാവ് എന്നാണ് പേര് നൽകിയിരിക്കുന്നത്. പോളി പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

അനുരാജ് മനോഹർ ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്ററിനൊപ്പമാണ് പ്രോജക്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.ഒരു ഭിത്തിയിൽ ചോക്ക് കൊണ്ട് വരച്ചിരിക്കുന്ന രീതിയിലാണ് പോസ്റ്റർ. ചെസ്സിലെ കിംഗ് ആണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്.ഇഷ്‌കിനു ശേഷം അനുരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ശേഖരവർമ്മ രാജാവ്

Exit mobile version