പുഴു പുരോഗമനപരമായ ചിത്രം: മമ്മൂട്ടി

മമ്മൂട്ടിയും നായകനാവുന്ന ‘പുഴു’വിന്റെ ചിത്രീകരണം പൂർത്തിയായി. ഇക്കാര്യം മമ്മൂട്ടി തന്നെയാണ് അറിയിച്ചത്. അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കിട്ടുകൊണ്ടാണ് ‘പുഴു’വിന്റെ ചിത്രീകരണം പൂർത്തിയായ വിവരം അദ്ദേഹം അറിയിച്ചത്.

പുഴു പുരോഗമന ചിന്തയിലുള്ള ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണിതെന്നും എത്രയും വേഗം നിങ്ങളിലേക്ക് എത്തിക്കാൻ കാത്തിരിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു.ദുൽഖർ സൽമാന്റെ വേ ഫെറർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും.

പാർവതി ,നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി പ്രമുഖരായ ഒരു താര നിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്. ഹർഷാദ് ആണ് കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹർഷാദിനൊപ്പം ചേർന്നാണ്  തിരക്കഥയൊരുക്കുന്നത്  എസ്.ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്.വാഗമൺ,കുട്ടിക്കാനം എന്നിവിടങ്ങളിലാണ് അവസാനഘട്ട ചിത്രീകരണം നടന്നത്.

Exit mobile version