‘ഗഗൻയാൻ യാത്രികൻ പ്രശാന്ത് ബി നായർ തന്റെ ജീവിതപങ്കാളി’; ഒടുവിൽ വിവാഹവാർത്ത പുറത്തുവിട്ട് നടി ലെന

ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗൻയാൻ’ യാത്രികരിൽ ഒരാളായി ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പ്രശാന്ത് ബി നായർ തന്റെ ജീവിത പങ്കാളിയാണെന്ന് വെളിപ്പെടുത്തി നടി ലെന. സോഷ്യൽമീഡിയയിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇക്കഴിഞ്ഞ ജനുവരി 17ന് താൻ പ്രശാന്ത് നായരെ വിവാഹം കഴിച്ചെന്നാണ് താരം അറിയിച്ചത്. എന്നാൽ ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി വിവാഹവാർത്ത രഹസ്യമായി സൂക്ഷിക്കുകയായിരുന്നെന്നും സോഷ്യൽമീഡിയ പോസ്റ്റിലൂടെ താരം വെളിപ്പെടുത്തുന്നു.

പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെയാണ് വിവാഹം കഴിച്ചതെന്നാണ് ലെന വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

”ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകൾ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിൻ്റെ ചരിത്ര നിമിഷമാണ്.

ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങിൽ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു.”

ഗംഗൻയാൻ യാത്രികനാകാൻ പരിശീലനം നടത്തുന്ന നാലംഗ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നാണ് അവതരിപ്പിച്ചത്. എയർഫോഴ്‌സിലെ ഗ്രൂപ്പ് ക്യാപ്റ്റനാണ് മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ. മറ്റ് ക്യാപ്റ്റൻമാരായ അജിത് കൃഷ്ണൻ, അംഗത് പ്രതാപ്, വിങ് കമാൻഡർ ശുഭാൻശു ശുക്ല എന്നിവരാണ് പ്രശാന്തിന്റെ സഹയാത്രികർ.

ALSO READ-ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയം മാത്രം ലക്ഷ്യം; മുഴുവൻ സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ച് സിപിഎം

പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത്, നാഷനൽ ഡിഫൻസ് അക്കാദമിയിലെ (എൻഡിഎ) പഠനശേഷം 1999 ജൂണിലാണു സേനയിൽ ചേർന്നത്. സുഖോയ് യുദ്ധവിമാന പൈലറ്റാണ്. യാത്രികരുടെ കുടുംബവും ചടങ്ങിൽ പങ്കെടുത്തു. ടെസ്റ്റ് പൈലറ്റുമാർ ഒന്നരവർഷം റഷ്യയിൽ പരിശീലനം നടത്തിയിരുന്നു. ബെംഗളൂരുവിലെ ഹ്യൂമൻ സ്‌പേസ് സെന്ററിലും പരിശീലനം നടത്തി.

ALSO READ- കണങ്കാലിന് ശസ്ത്രക്രിയ; മുഹമ്മദ് ഷമി വിശ്രമത്തിൽ ഐപിഎല്ലും ടി20 ലോകകപ്പും നഷ്ടമാവും

വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഇവരെ പരിചയപ്പെടുത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി. മ ുരളീധരൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Exit mobile version