‘പേര് തനു’, പ്രണയിനിയെ പരിചയപ്പെടുത്തി ഷൈൻ ടോം ചാക്കോ;വീഡിയോ വൈറൽ!

നടൻ ഷൈൻ ടോം ചാക്കോ പ്രണയത്തിലാണെന്ന വാർത്തകൾ ദിവസങ്ങളായി സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. താരം തന്നെ ഒരു പെൺകുട്ടിക്ക് ഒപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് പ്രണയവാർത്തകൾ പരന്ന് തുടടങ്ങിയത്.

പെൺകുട്ടിയെ ചേർത്തുപിടിച്ച് നിൽക്കുന്ന ആ ചിത്രം വലിയ ചർച്ചയാവുകയും ചെയ്തു. ഇപ്പോഴിതാ ആരാണ് ഇതെന്ന് വെൡപ്പെട്ടിരിക്കുകയാണ്. അന്ന് അടിക്കുറിപ്പുകളൊന്നുമില്ലാതെ ചിത്രം പങ്കുവച്ചതെങ്കിൽ ഇത്തവണ പൊതുവേദിയിൽ ഇരുവരും ഒരുമിച്ചെത്തിയിരിക്കുകയാണ്. ഇതിനിടെ പെൺകുട്ടിയുടെ പേരും ഷൈൻ വെളിപ്പെടുത്തിയിട്ടുണ്ട്.

തനൂജ എന്നാണ് ഈ പെൺകുട്ടിയുടെ പേര്. തന്റെ പുതിയ സിനിമയായ ഡാൻസ് പാർട്ടിയുടെ ഓഡിയോ ലോഞ്ചിന് തനൂജയ്ക്ക് ഒപ്പമാണ് ഷൈൻ എത്തിയത്. കാമുകിക്കൊപ്പം ഷൈൻ ടോം ഓഡിയോ ലോഞ്ചിനെത്തി എന്ന അടിക്കുറിപ്പോടെ നിരവധി വിഡിയോകളാണ് യൂട്യൂബിലും മറ്റും പ്രചരിക്കുന്നുമുണ്ട്.

അതേസമം, തനൂജ പ്രണയിനി ആണോ എന്ന് ഷൈൻ വെളിപ്പെടുത്തിയിട്ടില്ല. തനൂജയുമായുള്ള ബന്ധമെന്തെന്ന് വേദിയിൽ വച്ചു ചോദിച്ചിട്ടുംതാരം പ്രതികരിച്ചിട്ടി.എങ്കിലും ആരാധകർ ഇത് ഷൈനിന്റെ കാമുകി തന്നെയെന്ന് ഉറപ്പിക്കുകയാണ്.

ALSO READ- ‘ഐ ലവ് യു അമ്മു’ എഴുതി ആറ്റിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ജീവനൊടുക്കിയത് ഭാര്യയുടെ മരണത്തിന് പിന്നാലെ

ഇരുവരും പ്രണയത്തിലാണെന്ന സൂചന ഇരുവരോടുമൊപ്പമുള്ള അടുത്ത വൃത്തങ്ങളും സൂചിപ്പിക്കുന്നു. സുഹൃത്തിനെ പരിചയപ്പെടുത്താമോ എന്ന് ചോദിച്ചെങ്കിലും ‘തനു’ എന്നാണ് കുട്ടിയുടെ പേരെന്നു മാത്രം ഷൈൻ പറയുകയായിരുന്നു.

സ്വന്തം ഇൻസ്റ്റഗ്രാം പേജിലൂടെ ഷൈൻ ടോം തനൂജയ്ക്ക് ഒപ്പമുള്ള ചിത്രവും വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ഷൈൻ ടോമിന്റെ സ്‌റ്റൈലിസ്റ്റ് ആയ സബി ക്രിസ്റ്റിയും ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ ഷൈൻ ടോമിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്.

Exit mobile version