പിണക്കമെല്ലാം മാറി, ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന പിതാവിന്റെ അരികിലെത്തി വിജയ്, വൈറലായി കുടുംബചിത്രം

പിണക്കമെല്ലാം മറന്ന് ഒടുവില്‍ അച്ഛനെ കാണാനെത്തി തമിഴ് സൂപ്പര്‍താരം വിജയ്. അച്ഛന്‍ എസ്.എ. ചന്ദ്രശേഖറിനും അമ്മ ശോഭയ്ക്കുമൊപ്പമുള്ള വിജയിയുടെ ഏറ്റവും പുതിയ ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ചന്ദ്രശേഖര്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നുണ്ടായ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തില്‍ കഴിയുകയാണ്. അച്ഛനെ കണ്ട് ആരോഗ്യവിവരങ്ങള്‍ തിരക്കാനെത്തിയതായിരുന്നു വിജയ്. ചന്ദ്രശേഖറാണ് വിജയ്ക്കും ഭാര്യക്കുമൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

also read: കാത്തിരിപ്പിന് വിരാമം, ഐഫോണ്‍ 15 സീരീസുമായി ആപ്പിളെത്തി, പ്രോമാക്‌സിന് 2 ലക്ഷം വരെ

”കുടുംബബന്ധങ്ങളും വാത്സല്യവുമാണ് മനുഷ്യമനസ്സിന്റെ ഏറ്റവും വലിയ ഔഷധം.”- എന്നായിരുന്നു ചന്ദ്രശേഖര്‍ ചിത്രത്തിനു നല്‍കിയ അടിക്കുറിപ്പ്. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിജയിയും പിതാവും തമ്മില്‍ ചില അസ്വാരസ്യങ്ങളുണ്ടെന്ന് നേരത്തെ തമിഴകത്ത് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇരുവരും തമ്മില്‍ പരസ്പരം മിണ്ടിയിട്ടുവരെ വര്‍ഷങ്ങളായെന്നും പറഞ്ഞു കേള്‍ക്കുകയുണ്ടായി. എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകളെല്ലാം തികച്ചും തെറ്റായിരുന്നു എന്നു തെളിയിക്കുന്നൊരു ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Exit mobile version