പനാജി:തെലുങ്ക് ചലച്ചിത്ര നിർമ്മാതാവ് കെ പി ചൗധരി ഗോവയിൽ മരിച്ച നിലയിൽ. 44കാരനായ കെപി ചൗധരി ആത്മഹത്യ ചെയ്താണെന്നാണ് പൊലീസ് പറയുന്നത്.
ഫെബ്രുവരി 3 നാണ് സുങ്കര കൃഷ്ണ പ്രസാദ് ചൗധരി എന്നറിയപ്പെടുന്ന കെ പി ചൗധരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
എന്നാൽ ചൗധരി കടുത്ത സാമ്പത്തിക പ്രശ്നങ്ങളുമായി മല്ലിടുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രജനികാന്തിന്‍റെ വന്‍ ഹിറ്റായ കബാലി എന്ന ചിത്രത്തിന്‍റെ തെലുങ്ക് വിതരണാവകാശം നേടിയതും അത് വിതരണം നടത്തിയതും കെപി ചൗധരിയായിരുന്നു.
2023 ജൂൺ 13 ന് സൈബരാബാദ് സ്പെഷ്യൽ ഓപ്പറേഷൻസ് ചൗധരിയെ മയക്കുമരുന്നുമായി പിടികൂടിയിരുന്നു.