തിരുവനന്തപുരം: തൻ്റെ അവകാശവും സംരക്ഷണവും തേടിയുള്ള പോരാട്ടത്തിന് ഒപ്പം നിന്ന മുഖ്യമന്ത്രിക്കും കേരളാ പൊലീസിനും നന്ദി പറഞ്ഞ് നടി ഹണി റോസ്.
സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു
ഹണി റോസിൻ്റെ പ്രതികരണം.
ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരന്റെ അവകാശവും സംരക്ഷണവം തേടിയുള്ള തന്റെ പോരാട്ടത്തിന് ഒപ്പം നിന്ന് ശക്തമായ ഉറപ്പ് നല്‍കി നടപടി എടുത്ത കേരള സര്‍ക്കാരിനോട് താനും കുടുംബവും നന്ദി അറിയിക്കുന്നവെന്ന് ഹണി റോസ് ഫേസ്ബുക്കിൽ കുറിച്ചു.
‘ഒരു വ്യക്തിയെ കൊന്നുകളയാന്‍ കത്തിയും തോക്കുമൊന്നും വേണ്ട ഇക്കാലത്ത്. ഒരു കൂട്ടം സോഷ്യല്‍ മീഡിയ പൊഫ്രൈലിലില്‍ നിന്നുള്ള നീചവും ക്രൂരവുമായി അസഭ്യഅശ്ലീല ദ്വയാര്‍ഥ കമന്റുകളും പ്ലാന്‍ഡ് കാമ്പയിനും മതി’ ഹണി റോസ് പറയുന്നു.
‘സാമൂഹിക മാധ്യമ ഗുണ്ടായിസത്തിന് നേതാവ് ഉണ്ടെങ്കില്‍ മൂര്‍ച്ച കൂടും’ എന്നും ഹണി റോസ് ഫേസ്ബുക്കിൽ കുറിച്ചു. കക്ഷിരാഷ്ട്രീയഭേദമില്ലാതെ, കൂട നിന്ന് നേതാക്കള്‍, പൂര്‍ണപിന്തുണ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തന്നെ സ്‌നേഹിക്കുന്നവര്‍ എല്ലാവര്‍ക്കും എന്റെയു എന്റെ കുടുംബത്തിന്റെയും നന്ദിയെന്ന് ഹണി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു