23 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചയാളുടെ പേരില്‍ വൈദ്യുതി കുടിശിക നോട്ടീസ്, 2054 രൂപ അടക്കണമെന്ന് കെഎസ്ഇബി!

തൃശൂര്‍: 23 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചയാളുടെ പേരില്‍ കെഎസ്ഇബിയുടെ വൈദ്യുതി കുടിശിക നോട്ടീസ്. തൃശ്ശൂരിലാണ് സംഭവം. ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരിയിലെ ഇടശ്ശേരി ജി പരമേശ്വരന്‍ എന്നയാളുടെ പേരിലാണ് കെഎസ്ഇബി നോട്ടീസ് അയച്ചത്.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം വൈദ്യുതി കുടിശിക അടച്ചു തീര്‍ക്കാനുള്ള നോട്ടീസാണ് പരേതനായ പരമേശ്വരന്റെ പേരില്‍ വന്നത്. 2009 മെയ് നാല് മുതല്‍ 2019 ജൂലൈ 30 വരെയുള്ള വൈദ്യുതി ചാര്‍ജായി 613 രൂപയും 18 ശതമാനം പലിശയായി 1441 രൂപയും ചേര്‍ത്ത് 2054 രൂപയാണ് മൊത്തം കുടിശികയായി കാണിച്ചിരിക്കുന്നത്.

also read: നിപ മുന്‍കരുതല്‍; വയനാട് ജില്ലയിലും നിയന്ത്രണം, പഴശ്ശി പാര്‍ക്കിലേയ്ക്കുള്ള സഞ്ചാരികളുടെ പ്രവേശനം വിലക്കി

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രകാരം 1042 രൂപ അടച്ചാല്‍ മതിയെന്ന ഇളവും നോട്ടീസിലുണ്ട്. ഓഗസ്റ്റ് 11നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2000ത്തിലാണ് പരമേശ്വരന്‍ മരിച്ചത്. ഇയാളുടെ പേരിലുള്ള കണ്‍സ്യൂമര്‍ നമ്പറിലുള്ള കണക്ഷന്‍ ഉള്‍പ്പെടുന്ന വീടും സ്ഥലവും 2006ല്‍ കുടുംബം മറ്റൊരു വ്യക്തിക്ക് വില്‍പ്പന നടത്തിയിരുന്നു.

2009ല്‍ വസ്തു വാങ്ങിയ വ്യക്തി വീട് പൊളിച്ചു നീക്കിയിരുന്നു.ഇപ്പോള്‍ വൈദ്യുത കുടിശ്ശിക തീര്‍ക്കാന്‍ കെഎസ്ഇബിയുടെ അഡ്രസില്‍ നിന്നുതന്നെയാണ് നോട്ടീസ് അയച്ചത്. സ്ഥലമുടമയോ മറ്റ് കാര്യങ്ങളോ ഇത്തരം വിഷയങ്ങളില്‍ തിരക്കാറില്ല. കുടിശിക തീര്‍ത്തതിന്റെ രേഖകള്‍ കൈവശമുണ്ടെങ്കില്‍ ഹാജരാക്കിയാല്‍ ഇത് അസാധുവാക്കാം എന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നു.

also read: വാഹനമിടിച്ച് റോഡില്‍ കിടന്ന സ്ത്രീയെ ആശുപത്രിയിലെത്തിച്ച ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തെന്ന് പരാതി

എന്നാല്‍ വൈദ്യുതി കുടിശിക അടച്ചു തീര്‍ത്തതായി പരമേശ്വരന്റെ കുടുംബം പറയുന്നു. ഇതുവരെ കറന്റ് ബില്‍ വന്നതായും ഇവര്‍ക്ക് അറിവില്ല. എന്നിട്ടും 23 വര്‍ഷങ്ങള്‍ക്ക് ശേഷം കുടിശിക അടച്ചു തീര്‍ക്കാനുള്ള നോട്ടീസ് കിട്ടിയത് കുടുംബത്തെ അമ്പരപ്പിലാക്കുകയാണ്.

Exit mobile version