ഇതൊക്കെ സിനിമയിൽ പതിവ് ഉണ്ടോ? വന്ന വഴി മറക്കുന്നവർക്കിടയിൽ നല്ല മനസ്സുകൾ കാണുമ്പോൾ ഒരു പാട് സന്തോഷം; മിയയെ കുറിച്ച് സംവിധായകൻ

മലയാളികളുടെ സുപരിചിതയായ നടിയാണ് മിയ ജോർജ്. ടെലിവിഷൻ സ്‌ക്രീനിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2008 ൽ സംപ്രേഷണം ചെയ്ത ‘അൽഫോൻസാമ്മ’ എന്ന സീരീയലിലെ മാതാവിന്റെ വേഷത്തിലെത്തിയ സ്‌കൂൾകുട്ടി പിന്നീട് മലയാളികൾക്ക് സുപരിചിതയായ നടിയായി വളരുകയായിരുന്നു.

അന്ന് തനിക്ക് അരങ്ങേറ്റത്തിന് വഴിയൊരുക്കിയ സംവിധായകൻ ബോബൻ സാമുവലിനെ വീണ്ടും കണ്ടുമുട്ടിയതിനെ കുറിച്ച് പറയുകയാണ് മിയ. ആ സീരിയലിനു നേതൃത്വം നൽകിയ ബോബൻ സാമുവലിന്റെ കൂടെ പതിനഞ്ചു വർഷങ്ങൾക്കു ശേഷം നിൽക്കുന്ന ചിത്രവുമായാണ് മിയ എത്തിയിരിക്കുന്നത്.

”ഈ രണ്ട് ചിത്രങ്ങൾ തമ്മിൽ 15 വർഷങ്ങളുടെ അന്തരം ഉണ്ട്. അഭിനയം എന്ന കലയെ കുറിച്ച് ഒന്നുമറിയാത്ത ഞാനും അഭിനയം കരിയർ ആക്കി മാറ്റിയ ഞാനും തമ്മിൽ ഉള്ള അന്തരം.. സിനിമ മേഖലയിലെ ഞാൻ ആദ്യമായി കണ്ട ഡയറക്ടർ ആണ് എന്റെ ഒപ്പം. ബോബൻ സാമുവൽ. 2008 ഇൽ അൽഫോൻസാമ്മ സീരിയലിൽ മാതാവായി എന്നെ സെലക്ട് ചെയ്തില്ലായിരുന്നു എങ്കിൽ എനിക്ക് അറിയില്ല ഞാൻ ഈ മേഖലയിൽ വരുമായിരുന്നോ എന്നു പോലും.. ഇപ്പൊ 15 വർഷങ്ങൾ കൂടി വളർന്നു 2023 വന്നു നിൽക്കുമ്പോൾ മനസ്സിൽ സന്തോഷവും അഭിമാനവും മാത്രം .. ഒരുപാട് നന്ദി ബോബൻ സർ.” – എന്നാണ് മിയ സോഷ്യൽമീഡിയയിൽ കുറിച്ചത്.

ഇതിനു മറുപടിയായി ബോബൻ സാമുവൽ പങ്കുവച്ച മറുപടിയും ശ്രദ്ധേയമായി. ”ഇതൊക്കെ സിനിമയിൽ പതിവ് ഉണ്ടോ? വന്ന വഴി മറക്കുന്നവരും പുറം തിരിഞ്ഞ് നിൽക്കുന്നവരുടെ ഇടയിൽ ഇങ്ങനെയും ഉള്ള നല്ല മനസ്സുകൾ കാണുമ്പോൾ ഒരു പാട് സന്തോഷം.”- എന്നാണ് അദ്ദേഹം മിയയുടെ പോസ്റ്റ് പങ്കുവച്ച് കുറിച്ചത്.

Exit mobile version