ത്രീഡി ചിത്രം ആദിപുരുഷ് ഐമാക്‌സിൽ റിലീസ് ചെയ്യില്ല; ആരാധകർ കലിപ്പിൽ!

ജൂൺ പതിനാറിന് തീയേറ്ററുകളിലെത്തുന്ന ത്രീഡി ചിത്രം ആദിപുരുഷ് ഐമാക്‌സ് റിലീസ് ഉണ്ടാകില്ലെന്ന് സൂചന. പ്രഭാസ് നായകനായി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം ആഗോളതലത്തിൽ റിലീസിനെത്താനിരിക്കെയാണ് ഈ വാർത്ത പുറത്തെത്തിയിരിക്കുന്നത്.

രാമായണ കഥ പ്രമേയമായി പുറത്തെത്തുന്ന ചിത്രത്തിനായി വലിയ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. റിലീസിന് ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് ഐമാക്‌സിൽ ചിത്രം ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. ഇതോടെ ആരാദകരും നിരാശരായിരിക്കുകയാണ്.

സിനിമയടുെ പ്രൊഡക്ഷൻ ഹൗസായ ടി സീരിസിനെതിരെ വിമർശനവുമായി നിരവധിയാളുകൾ എത്തിയിരിക്കുകയാണ്. ഡിസി സൂപ്പർഹീറോ ചിത്രമായ ഫ്‌ലാഷും ആദിപുരുഷും ഒരേദിവസമാണ് റിലീസാകുന്നത്. രാജ്യത്തെ ഐമാക്‌സ് സ്‌ക്രീനുകൾ നേരത്തെ തന്നെ വാർണർ ബ്രോസ് ഫ്‌ലാഷിനായി ബുക്ക് ചെയ്തതിനാലാണ് ആദിപുരുഷിന് ഐമാക്‌സ് സ്‌ക്രീനുകൾ ലഭിക്കാത്തതെന്നാണ് വിവരം.

ത്രീഡി ചിത്രമായതിനാൽ ആദിപുരുഷിന് ഐമാക്‌സ് റിലീസ് വേണമെന്ന് ആരാധകർ സംവിധായകനോടും നിർമാതാവിനോടും ആവശ്യപ്പെടുന്നുണ്ട്. ഇപ്പോഴും പ്രതീക്ഷയിലാണ് പ്രേക്ഷകർ.

ആദിപുരുഷിൽ നായികയായെത്തുന്നത് കൃതി സനോനാണ്. പ്രഭാസ് രാമനാകുന്ന ചിത്രത്തിൽ രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ്. നടൻ സണ്ണി സിങ്ങ് പ്രധാന വേഷത്തിൽ എത്തുന്നു.

Exit mobile version