സഹകരിക്കാതെ സിനിമ സംഘടനകള്‍, അമ്മയില്‍ അംഗത്വം നേടാന്‍ അപേക്ഷയുമായി ശ്രീനാഥ് ഭാസി

കൊച്ചി: താരസംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ ശ്രമവുമായി നടന്‍ ശ്രീനാഥ് ഭാസി. സിനിമ സംഘടനകള്‍ നിസ്സഹകരിക്കുമെന്നു പ്രഖ്യാപിച്ചതോടെയാണ് ശ്രീനാഥ് ഭാസി അമ്മയുടെ അംഗത്വം നേടാന്‍ ഓഫിസിലെത്തിയത്.

താരസംഘടനയില്‍ അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറി. അമ്മയുടെ നിയമപ്രകാരം എക്‌സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷമേ അപേക്ഷ സ്വീകരിക്കാന്‍ നടപടി സ്വീകരിക്കുകയുള്ളൂ.

also read: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു, രണ്ടുപേര്‍ക്ക് ദാരണാന്ത്യം, 8 വയസ്സുകാരിക്ക് ഗുരുതര പരിക്ക്

സിനിമയില്‍ ഡേറ്റ് നല്‍കാമെന്നു പറഞ്ഞു നിര്‍മാതാവില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയിട്ടും വട്ടംചുറ്റിച്ചുവെന്നും ഒരേസമയം പല സിനിമകള്‍ക്കു ഡേറ്റ് കൊടുത്തുവെന്നുമുള്ള പരാതിയിലാണു ശ്രീനാഥ് ഭാസിയുമായി നിസ്സഹകരിക്കുമെന്നു ചലച്ചിത്ര സംഘടനകള്‍ പ്രഖ്യാപിച്ചത്.

also read: കൊടൈക്കനാല്‍ യാത്ര കഴിഞ്ഞ് മടങ്ങും വഴി കാറും ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം, യുവാക്കള്‍ക്ക് ദാരുണാന്ത്യം, മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

സിനിമയുടെ ഷെഡ്യൂളുകള്‍ തകിടം മറിച്ചുവെന്നും പരാതിയില്‍ പറയുന്നു. നിര്‍മാതാവുമായി ഒപ്പുവയ്ക്കുന്ന കരാറില്‍ അമ്മയുടെ റജിസ്‌ട്രേഷന്‍ നമ്പര്‍ ഉണ്ടാകണമെന്നും അല്ലാത്ത താരങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ക്കു റിസ്‌കെടുക്കാനാകില്ലെന്നും സംഘടനകള്‍ വ്യക്തമാക്കിയതിനു പിന്നാലെയാണു ശ്രീനാഥ് ഭാസി അംഗത്വത്തിന് അപേക്ഷിച്ചത്.

Exit mobile version