കൊടൈക്കനാല്‍ യാത്ര കഴിഞ്ഞ് മടങ്ങും വഴി കാറും ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം, യുവാക്കള്‍ക്ക് ദാരുണാന്ത്യം, മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

തൃശൂര്‍: വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്ന വഴി വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂരിലാണ് സംഭവം. മലപ്പുറം തിരൂര്‍ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

തൃശ്ശൂര്‍ ജില്ലയിലെ നാട്ടികയിലാണ് അപകടം. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ അനസ് (24), മുഹമ്മദ് ബിലാല്‍ (23), ഷിഹാസ് (24) എന്നിവരെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

also read: വൈദിക വിദ്യാര്‍ത്ഥി സമിനാരിയിലെ കുളത്തില്‍ മരിച്ച നിലയില്‍

കൊടൈക്കനാലിലേക്കു വിനോദയാത്ര പോയ യുവാക്കളുടെ സംഘം തിരൂരിലേക്കു മടങ്ങുമ്പോഴാണ് കാര്‍ ലോറിയുമായി കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന ചരക്കു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

also read: ഇരുചക്ര വാഹനങ്ങളില്‍ കുട്ടികള്‍ക്കും യാത്രാനുമതി: ഫൈന്‍ ഒഴിവാക്കാന്‍ കേന്ദ്രത്തെ സമീപിക്കും

അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിപ്പോയ യുവാക്കളെ നാട്ടുകാരാണു പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version