നെഞ്ചുവേദന; നടന്‍ കോട്ടയം നസീര്‍ ഐസിയുവില്‍

കോട്ടയം; പ്രമുഖ മലയാള സിനിമാനടനും മിമിക്രി കലാകരാനുമായ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി കോട്ടയം നസീറിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

also read: വാഹനമിടിച്ചു അമ്മ കുരങ്ങ് ചത്തു; നെഞ്ചോടുചേർന്ന് കിടന്ന് കരഞ്ഞ് കുട്ടിക്കുരഞ്ഞൻ, നൊമ്പരപ്പെടുത്തും ഈ വീഡിയോ

അദ്ദേഹത്തെ ആന്ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി. നിലവില്‍ ഐസിയുവിലാണ് അദ്ദേഹം. എന്നാല്‍ നസീറിന്‌റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

also read: സീനിയർ വിദ്യാർത്ഥിയുടെ മാനസിക പീഡനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പിജി മെഡിക്കൽ വിദ്യാർത്ഥിനി മരത്തിന് കീഴടങ്ങി, നോവായി പ്രീതി

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളായ കോട്ടയം നസീര്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകരുടെ ഹൃദത്തില്‍ ഇടം നേടിയത്.

Exit mobile version