വാഹനമിടിച്ചു അമ്മ കുരങ്ങ് ചത്തു; നെഞ്ചോടുചേർന്ന് കിടന്ന് കരഞ്ഞ് കുട്ടിക്കുരഞ്ഞൻ, നൊമ്പരപ്പെടുത്തും ഈ വീഡിയോ

Baby Langur | Bignewslive

വാഹനമിടിച്ചു ചത്ത അമ്മ കുരങ്ങിന്റെ നെഞ്ചോട് ചേർന്ന് കിടന്നു കരയുന്ന കുട്ടിക്കുരങ്ങിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സൈബർ ലോകത്തിന്റെ കണ്ണുകളെ നനയിക്കുന്നത്. അതിവേഗമെത്തിയ വാഹനം തട്ടിയാണ് അമ്മ കുരങ്ങന്റെ ജീവൻ നഷ്ടമായത്. ശേഷം, റോഡിൽ ജീവനറ്റു കിടക്കുന്ന അമ്മക്കുരങ്ങിന്റെ ശരീരത്തോട് പറ്റിച്ചേർന്ന് കിടന്നാണ് കുട്ടിക്കുരങ്ങൻ കരയുന്നത്.

പിണക്കം മറന്ന് വീട്ടിലേയ്ക്ക് കൂട്ടി, മക്കളെ കളിക്കാൻ പറഞ്ഞുവിട്ടു; തിരിച്ചുവന്നപ്പോൾ ജീവനറ്റ നിലയിൽ അമ്മ! പിതാവ് ഇറങ്ങിപ്പോകുന്നത് കണ്ടുവെന്ന് മകൻ

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് നൊമ്പരപ്പെടുത്തുന്ന ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഈ ദൃശ്യം കാലങ്ങളോളം തന്നെ വേദനിപ്പിക്കുമെന്നും സുശാന്ദ നന്ദ ട്വിറ്ററിൽ കുറിച്ചു. കുട്ടി കുരങ്ങനെ അവിടെ നിന്ന് രക്ഷിക്കാൻ വേണ്ട നടപടികൾ ചെയ്തതായും അദ്ദേഹം അറിയിച്ചു. ഗോൾഡൻ ലങ്കൂർ വിഭാഗത്തിൽപ്പെട്ട കുരങ്ങനാണ് വാഹനമിടിച്ചു ചത്തത്.

Exit mobile version